അനുജനാണ്; കൈവിടില്ലൊരിക്കലും...
text_fieldsഏറ്റുമാനൂര്‍: എട്ടുവയസ്സുകാരെൻറ ധീരത മൂന്നുവയസ്സുകാരന് പുതുജീവന്‍ നല്കി. മീ നച്ചിലാറ്റില് മുങ്ങിപ്പൊങ്ങിയ ആറുമാനൂര്‍ അരങ്ങത്ത് സോജന് സ്കറിയായുടെയും മൃദ ുലയുടെയും മകന് സാമുവലിനെയാണ് മൂത്ത സഹോദരനും മൂന്നാംക്ലാസ് വിദ്യാർഥിയുമായ സഖറിയ മരണത്തിൽനിന്ന് കൈപിടിച്ചുകയറ്റിയത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ ആറുമാനൂരിലായിരുന്നു സംഭവം. സഖറിയക്കും മറ്റൊരു സഹോദരനായ സിറിയക്കിനുമൊപ്പം ആറ്റുതീരത്തെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് ഇളയവനായ സാമുവലിനെ കാണാതായത്. സംശയംതോന്നിയ മാതാവ് മൃദുലയോടൊപ്പം സഖറിയയും സിറിയക്കും ആറ്റിലെത്തി നോക്കിയപ്പോള്‍ നിലമില്ലാ കയത്തില്‍ മുങ്ങിപ്പൊങ്ങുന്നതാണ് കണ്ടത്. ഉടന്‍ സഖറിയ ആറ്റിലേക്ക് എടുത്തുചാടി.
നീന്തിച്ചെന്ന് അനുജനെ കരക്ക് വലിച്ചടുപ്പിച്ചു. പ്രാഥമിക ചികിത്സനല്‍കി സാമുവലിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബോധംമറഞ്ഞ അവസ്ഥയിലായിരുന്നു. ഇവിടെനിന്ന് അമ്മഞ്ചേരിയിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണംചെയ്ത സാമുവല്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു. ഏറ്റുമാനൂര്‍ എസ്.എഫ്.എസ് സ്കൂളില്‍ മൂന്നാംക്ലാസ് വിദ്യാർഥിയാണ് സഖറിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.