കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമിഷൻ കേസെടുത്തു
text_fieldsതിരുവനന്തപുരം: ആറ്റുകാൽക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ചു നടത്തുന്ന കുത്തിയോട്ടം സംബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കുത്തിയോട്ടത്തിനെതിരെ രൂക്ഷവിമർശനവുമായി ഡി.ജി.പി ആർ. ശ്രീലേഖ രംഗത്തു വന്നിരുന്നു. കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ പീഡനമാണിതെന്നായിരുന്നു അവരുടെ നിലപാട്.
ദക്ഷിണ കേരളത്തിൽ കുത്തിയോട്ടം ഏതൊക്കെ ക്ഷേത്രങ്ങളിൽ നടത്താറുണ്ടെന്നും അവയുമായി ബന്ധപ്പെട്ട് അനുഷ്ഠിച്ചുവരുന്ന ആചാരങ്ങൾ സംബന്ധിച്ച വിവരങ്ങൾ നൽകാൻ കമീഷൻ സർക്കാറിനോട് നിർദേശിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുത്തിയോട്ടമെന്ന ആചാരത്തിെൻറ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിെല ബാലാവകാശ ലംഘനങ്ങളുണ്ടോ എന്നത് പരിശോധിക്കുമെന്നും കമീഷൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ബ്ലോഗിലൂടെയാണ് ശ്രീലേഖ നിലപാട് വ്യക്തമാക്കിയത്. പ്രതിഷേധത്തിെൻറ ഭാഗമായി ഇക്കുറി ആറ്റുകാൽ വിശ്വാസിയായ താൻ പൊങ്കാല അർപ്പിക്കുന്നില്ലെന്നും ഡി.ജി.പി പറഞ്ഞിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.