കുട്ടികളുടെ ഓൺലൈൻ ഉപയോഗത്തിന് ബാലാവകാശ കമീഷൻ മാർഗരേഖ
text_fieldsതിരുവനന്തപുരം: കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും സമൂഹത്തിനും ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് പ്രത്യേക മാർഗരേഖ തയാറാക്കാൻ ബാലാവകാശ കമീഷൻ. ഒാൺലൈൻ ഗെയിമുകൾ, സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം, കുട്ടികളുടെ ഇടയിൽ കാണുന്ന ഇതര സൈബർ കുറ്റകൃത്യങ്ങൾ എന്നിവ തടയുകയാണ് ലക്ഷ്യം.
നിലവിലെ സംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ സൈബർ മേഖലയിൽ കുട്ടികൾക്കായി നടത്തുന്ന വകുപ്പുതല ക്രോഡീകരണം ആവശ്യമാണെന്ന് കമീഷന് ബോധ്യപ്പെട്ടു. വിവിധതലങ്ങളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ വകുപ്പുകളോട് കമീഷൻ ആവശ്യപ്പെട്ടു. കുട്ടികളുടെ ഒാൺലൈൻ പഠനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായാണ് കമീഷെൻറ നേതൃത്വത്തിൽ നടന്ന യോഗത്തിെൻറ വിലയിരുത്തൽ.
ബാലാവകാശ സംരക്ഷണ കമീഷൻ അംഗം സി. വിജയകുമാറിെൻറ അധ്യക്ഷതയിൽ കൂടിയ പരിപാടി ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. കമീഷൻ അംഗങ്ങളായ കെ. നസീർ, ശ്യാമളാദേവി പി.പി, ഫാ. ഫിലിപ്പ് പരക്കാട്ട് പി.വി, ബബിത ബി. എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.