കായിക, വിനോദ പിരീഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കരുതെന്ന് ബാലാവകാശ കമീഷനംഗം
text_fieldsശാസ്താംകോട്ട: സംസ്ഥാനത്തെ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കായിക, വിനോദ പിരീഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് ഗുരുതരമായ വീഴ്ചയെന്ന് മനുഷ്യാവകാശ കമീഷനംഗം റെനി ആന്‍റണി. ഇതിന് പ്രത്യേകം ഉത്തരവ് തന്നെ ഇറക്കിയിട്ടുണ്ട്. എന്നാൽ, പല സ്‌കൂളുകളിലും ഈ പ്രവണത കണ്ട് വരുന്നുണ്ടെന്നും റെനി ആന്‍റണി വ്യക്തമാക്കി.
കായിക വിദ്യാഭ്യാസവും ഏതൊരു കുട്ടിയുടെയും അവകാശമാണ്. മാത്രവുമല്ല കായിക ശേഷിക്കും ക്ലാസ് മുറിയിലെ സ്ട്രെസ് കുറക്കുവാനും ഇത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്‍റെയും ശാസ്താംകോട്ട കെ.എസ്.എം. ഡി.ബി കോളജ് എൻ.സി.സി, എൻ.എസ്.എസ് യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന "നാളെയുടെ നല്ല പാഠം "എന്ന പാഠ്യപദ്ധതി പരിഷ്കരണ സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവാദത്തിൽ വെച്ച് സ്താംകോട്ട ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ ഒരു വിദ്യാർഥിനി ഉന്നയിച്ച പരാതിയിലാണ് റെനി ആന്‍റണിയുടെ പ്രതികരണം.
കോളജ് വിദ്യാർഥികളും സ്കൂൾ കുട്ടികളൂം പങ്കെടുത്ത ചർച്ച ക്രിയാത്മകവും മികവുറ്റതും ആയിരുന്നു. കോളജ് സെമിനാർ ഹാളിൽ കൂടിയ പരിപാടിയിൽ പ്രിൻസിപ്പൽ പ്രഫ. ഡോ. കെ.സി പ്രകാശ് അധ്യക്ഷനായിരുന്നു. സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൽ. സുഗതൻ സ്വാഗതം പറഞ്ഞു. കേരള സർവകലാശാല രജിസ്ട്രാർ പ്രഫ. ഡോ. കെ.എസ് അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. എസ്.ഐ.ഇ.ടി ഡയറക്ടർ ബി. അബുരാജ് വിശിഷ്ട അതിഥിയായിരുന്നു. കെ.വി രാമാനുജൻ തമ്പി, എസ്. ദിലീപ് കുമാർ, അരുൺ പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.