Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭക്ഷണ, പാനീയ നിർമാണ...

ഭക്ഷണ, പാനീയ നിർമാണ വിതരണം തോന്നിയ​പോലെ; പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വ്

text_fields
bookmark_border
candy sweet
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മി​ഠാ​യി അ​ട​ക്കം ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, ശീ​ത​ള പാ​നീ​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ പാ​കം ചെ​യ്യു​ന്ന​തും വി​ത​ര​ണം ന​ട​ത്തു​ന്നതും തോന്നിയപോലെയെന്ന് ആക്ഷേപം. വിവിധ സ്ഥാപനങ്ങൾ വേണ്ട മുന്നൊരുക്കങ്ങളോ കരുതലോ ഇല്ലാതെയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. ഇത്തരം വസ്തുതകൾ കണക്കിലെടുത്ത് മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ളി​ലും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വിട്ടിരിക്കുകയാണ്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ ശു​ചി​ത്വം പാ​ലി​ക്കു​ക​യും ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണമെന്നാണ് നിർദേശം.

ബ​ഹു​വ​ർ​ണ ക​ട​ലാ​സു​ക​ളി​ലും പ്ലാ​സ്റ്റി​ക് പാ​ക്ക​റ്റു​ക​ളി​ലും പൊ​തി​ഞ്ഞ് വി​ൽ​ക്കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​രം, നി​ർ​മാ​ണ ക​മ്പ​നി​യു​ടെ വി​ലാ​സം, കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം. അ​തി​ന് വി​മു​ഖ​ത കാ​ണി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കെ​തി​രെ​യും വി​ത​ര​ണ​വും വി​ൽ​പ​ന​യും ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​യും നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ചെ​യ​ർ​പേ​ഴ്‌​സ​ൺ കെ.​വി. മ​നോ​ജ്കു​മാ​ർ, അം​ഗം പി.​പി. ശ്യാ​മ​ള​ദേ​വി എ​ന്നി​വ​ര​ട​ങ്ങി​യ ​െബ​ഞ്ചി​േ​ന്റ​താ​ണ് ഉ​ത്ത​ര​വ്.

അടുത്തിടെ, ഭ​ക്ഷ്യസു​ര​ക്ഷ വി​ഭാ​ഗം സ്​പെഷൽ ടാ​സ്ക് ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ര​ക​മാ​യ രാസവസ്തു ക​ല​ർ​ത്തി​യ മിഠായികൾ പിടികൂടിയിരുന്നു. ഇത്തരം മിഠായികൾ വിദ്യാലയ പരിസരത്താണ് പ്രധാനമായും വിൽപന നടത്തുന്ന​തെന്നാണ് പറയുന്നത്. ഇതിനുപുറമെ, ലഹരി മിഠായികളുടെ വിൽപനയും നടക്കുന്നതായി പരാതിയുണ്ട്. ഈ സാഹചര്യത്തിൽ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ഇടപെടൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child Rights CommissionCandy sweet
News Summary - Child Rights Commission statement
Next Story