എട്ടുവയസ്സുകാരിെയ പീഡിപ്പിച്ച വയോധികന് ഏഴുവർഷം തടവ്
text_fieldsതിരുവനന്തപുരം: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് ഏഴുവർഷം കഠിനതടവും 25,000 രൂപ പിഴയും. നെടുമങ്ങാട് ആന ാട് പത്മനിലയത്തിൽ രഘുനാഥൻ നായരെയാണ് (69 ) തിരുവനന്തപുരം പോക്‌സോ കോടതി ജഡ്‌ജി മിനി എസ്. ദാസ് ശിക്ഷിച്ചത്.
ഇരകൾക്കുള്ള നഷ്ടപരിഹാരഫണ്ടിൽനിന്ന് കുട്ടിക്ക് അർഹമായ തുക നൽകാൻ സർക്കാറിന് നിർദേശം നൽകി. കഴിഞ്ഞദിവസം പ്രതിയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ലൈംഗികകുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമം, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376 എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
2013ലായിരുന്നു കേസിനാസ്പദമായ സംഭവം. ആനാട് ഗ്രാമപഞ്ചായത്തിെൻറ ഭവനനിർമാണപദ്ധതി പ്രകാരം ലഭിച്ച വീട് വയറിങ് നടത്തുന്നതിനാണ് ഇലക്ട്രീഷ്യനായ രഘുനാഥൻ നായർ പെൺകുട്ടിയുടെ വീട്ടിലെത്തിയത്.
മാതാവ് ആശുപത്രിയിൽ പോയ സമയത്ത് പെൺകുട്ടിയെ പ്രതി പീഡിപ്പിെച്ചന്നാണ് പ്രോസിക്യൂഷൻ കേസ്. നെടുമങ്ങാട് പൊലീസാണ് കേസ് അന്വേഷിച്ചത്. 19 സാക്ഷികളെയും 11 രേഖകളും ഏഴ് തൊണ്ടിമുതലും വിചാരണസമയത്ത് പ്രോസിക്യൂഷൻ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.