കുട്ടിക്കടത്ത്: വിവാദങ്ങളിലേക്ക് നയിച്ചത് ശിശുക്ഷേമസമിതിയുടെ കത്തും എഫ്.െഎ.ആറും
text_fieldsപാലക്കാട്: ഉത്തരന്ത്യേൻ ഗ്രാമങ്ങളിൽനിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കു ട്ടികളെ കൊണ്ടുവന്ന സംഭവം കുട്ടിക്കടത്ത് കേസായി മാറിയതിനുപിന്നിൽ പാലക്കാട് ജില ്ല ശിശുക്ഷേമസമിതിയുടെ വിവാദകത്തും റെയിൽവേ പൊലീസിെൻറ എഫ്.െഎ.ആറും. സംഭവം മനുഷ് യക്കടത്താണെന്ന് വരുത്താൻ സംസ്ഥാന മനുഷ്യാവകാശ കമീഷനെടുത്ത താൽപര്യവും വിവാദങ്ങ ൾക്ക് വഴിമരുന്നിടുന്നതായിരുന്നു. 2014 മേയിൽ ജാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടികളെ കൊണ്ടുവന്ന സംഭവത്തിൽ മനുഷ്യക്കടത്ത് സംശയിക്കുന്നതായി കാണിച്ച് അന്നത്തെ പാലക്കാട് ശിശുക്ഷേമസമിതി ചെയർമാൻ റെയിൽവേ പൊലീസിന് കൈമാറിയ കത്താണ് കുട്ടിക്കടത്ത് കേസിേലക്ക് നയിച്ചത്. ഇൗ കത്ത് പരാതിയായി സ്വീകരിച്ചാണ് 2014 മേയ് 25ന് പാലക്കാട് റെയിൽവേ പൊലീസ് െഎ.പി.സി 370(5) മനുഷ്യക്കടത്ത് വകുപ്പ് പ്രകാരം എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. റെയിൽവേ െപാലീസ് ഒരുപടി കൂടി കടന്ന് കുട്ടികളെ വിൽക്കാനോ ബാലവേല ചെയ്യിക്കാനോ കൊണ്ടുവന്നതാണെന്ന് സംശയിക്കുന്നതായി എഫ്.െഎ.ആറിൽ എഴുതിച്ചേർത്തു.
അനാഥാലയ നടത്തിപ്പുകാരും കുട്ടികളെ കൊണ്ടുവന്ന രക്ഷിതാക്കളുമായിരുന്നു പ്രതിചേർക്കപ്പെട്ടത്. ജില്ല ശിശുക്ഷേമ സമിതി വിളിച്ചുചേർക്കാതെയും മറ്റംഗങ്ങളുടെ അനുമതിയില്ലാതെയുമാണ് ചെയർമാൻ കത്ത് തയാറാക്കി പൊലീസിന് കൈമാറിയതെന്ന വിവരം പിന്നീട് പുറത്തുവന്നു. മറ്റ് മൂന്നംഗങ്ങളുടെ ഒപ്പ് കത്തിലുണ്ടായിരുന്നില്ല. ഇത് പിന്നീട് ജില്ല ശിശുക്ഷേമ സമിതിയിൽ തർക്കങ്ങൾക്ക് വഴിവെച്ചു.
പൊലീസിന് സ്വമേധയ കേസെടുക്കാമെന്നിരിക്കെ, ചെയർമാൻ നടപടിക്രമങ്ങൾ മറികടന്ന് കത്ത് കൈമാറിയതിന് പിന്നിൽ ബാഹ്യസമ്മർദവും സംശയിക്കപ്പെട്ടിരുന്നു. മനുഷ്യാവകാശ കമീഷെൻറ അന്നത്തെ അന്വേഷണോദ്യോഗസ്ഥനായ ഡി.െഎ.ജിയുടെ ഇടപെടലുകളും കത്തിന് പിന്നിലുണ്ടെന്ന ആരോപണവുമുയർന്നു.
വിവിധ ഹരജികളിൽ ഹൈകോടതി വിഷയത്തെ പ്രഥമദൃഷ്ട്യാ മനുഷ്യക്കടത്തായി കണ്ടതും അന്വേഷണം സി.ബി.െഎക്ക് വിട്ടതും ഇൗ സാഹചര്യത്തിലായിരുന്നു. വിഷയങ്ങൾ ദേശീയതലത്തിൽ കത്തിക്കാൻ ബി.ജെ.പി മഹിള നേതാവിെൻറ ഭാഗത്തുനിന്ന് നീക്കം നടന്നു. േകന്ദ്ര വനിത ശിശുക്ഷേമ മന്ത്രിയായിരുന്ന മനേക ഗാന്ധിയെ സന്ദർശിച്ച് അനാഥാലയങ്ങൾക്കെതിരായ നീക്കങ്ങൾക്ക് ഉത്തരവുകൾ വാങ്ങിയെടുത്തു. അനാഥാലയങ്ങൾക്കെതിരെ ചില ഉദ്യോഗസ്ഥരും സംഘ് പരിവാർ കേന്ദ്രങ്ങളും ദുരുദ്ദേശ്യത്തോടെ നീങ്ങിയപ്പോൾ അന്നത്തെ യു.ഡി.എഫ് സർക്കാർ മിഴിച്ചുനിൽക്കുകയായിരുന്നു. സാമൂഹികനീതി ഡയറക്ടർ അനാഥാലയങ്ങൾക്കെതിരെ കർക്കശ നിലപാട് എടുത്തപ്പോൾ മന്ത്രി എം.കെ. മുനീറിെൻറ ഭാഗത്തുനിന്ന് എതിർപ്പുണ്ടായില്ല. സമസ്തയുടെ ശക്തമായ താക്കീതിനെതുടർന്നാണ് എ.കെ. മുനീറും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുൻ നിലപാടിൽ അയവ് വരുത്തിയത്. അപ്പോഴേക്കും കാര്യങ്ങൾ പിടിവിട്ടുപോയിരുന്നു. കുട്ടികളെ ഒന്നടങ്കം ജില്ല ഭരണകൂടം തിരിച്ചയച്ചു. രക്ഷിതാക്കളടക്കം മനുഷ്യക്കടത്ത് വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട് മാസങ്ങളോളം ജാമ്യമില്ലാതെ ജയിലിൽ കഴിയേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.