നാടിനെ മുള്‍മുനയിലാക്കി ‘കുട്ടിവിരുതന്‍’; വലഞ്ഞത് പൊലീസ്
text_fieldsകോട്ടക്കല്‍: രക്ഷിതാക്കളെയും നിയമപാലകരെയും ആശങ്കയിലാഴ്ത്തി ഒമ്പതാംതരം വിദ്യാര്‍ഥി പറഞ്ഞ നുണക്കഥക്ക് രാത്രി ഒമ്പതരയോടെ പരിസമാപ്തി. ചൊവ്വാഴ്ച രാവിലെയാണ് തന്നെ ഒമ്നി വാനിലത്തെിയ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതിയുമായി രാമനാട്ടുകര സ്കൂളിലെ ഒമ്പതാംതരം വിദ്യാര്‍ഥിയത്തെിയത്. സ്കൂള്‍ യൂനിഫോമില്‍ കോട്ടക്കല്‍-മലപ്പുറം റോഡില്‍ പുത്തൂര്‍ പാലത്തിന് സമീപമത്തെിയ കുട്ടി നാട്ടുകാരോട് വിവരം പറയുകയായിരുന്നു. നാട്ടുകാര്‍ പൊലീസിലറിയിച്ചു. സ്കൂളിലേക്ക് പോകുന്നതിനിടെ വഴി ചോദിച്ചത്തെിയ മൂന്നംഗ സംഘം വാഹനത്തിലേക്ക് വലിച്ചിടുകയായിരുന്നത്രെ. തുടര്‍ന്ന് ബോധം കെടുത്തിയെന്നും ഓര്‍മ വന്നപ്പോള്‍ തല മൊട്ടയടിച്ചിരുന്നെന്നും കുട്ടി പറഞ്ഞു. വാനിലുണ്ടായിരുന്നവരില്‍ മുടിനീട്ടി വളര്‍ത്തിയ കറുത്ത നിറത്തിലുള്ള ആളാണ് വായ പൊത്തിപ്പിടിച്ചതെന്നും ഇടുങ്ങിയ വഴിയില്‍ എത്തിയതോടെ പുറത്തേക്ക് തള്ളിയിട്ടെന്നുമാണ് പറഞ്ഞത്. മൊഴിയില്‍ വൈരുധ്യമുണ്ടെന്ന നിലപാടിലായിരുന്നു പൊലീസ്. വീട് ഫറോക്ക് സ്റ്റേഷന്‍ പരിധിയായതിനാല്‍ രക്ഷിതാക്കളോട് പരാതി അവിടെ നല്‍കാന്‍ എസ്.ഐ ആര്‍. വിനോദ് നിര്‍ദേശിച്ചു. തുടരന്വേഷണത്തിലാണ് കുട്ടി വിവരങ്ങള്‍ കൈമാറിയത്.
ഒതുക്കുങ്ങല്‍ കൊളത്തുപറമ്പിലെ മാതാവിന്‍െറ ബന്ധുവീട്ടിലേക്ക് എത്താനുള്ള നാടകമായിരുന്നു കുട്ടിയുടേതെന്നാണ് പൊലീസ് പറയുന്നത്. രാമനാട്ടുകരയില്‍നിന്ന് തല മൊട്ടയടിച്ചശേഷം കോട്ടക്കലിലേക്ക് ബസ് കയറുകയായിരുന്നു. ശരീരത്തിന് വേദനയുണ്ടെന്നറിയിച്ചതിനെതുടര്‍ന്ന് തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കിയാണ് രക്ഷിതാക്കള്‍ക്കൊപ്പം കുട്ടിയെ പറഞ്ഞയച്ചത്. ഇതിനിടെ നവ മാധ്യമങ്ങള്‍ വഴി വാര്‍ത്ത പ്രചരിച്ചതോടെ നിരവധി പേരാണ് സ്റ്റേഷനില്‍ തടിച്ചുകൂടിയത്. നിജസ്ഥിതി അറിയാതെ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശം അവഗണിച്ചായിരുന്നു ഇത്തരം പ്രചാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.