ഗ്യാസ് സിലിണ്ടറിെൻറ ഹാൻഡിലിൽ കുടുങ്ങിയ കുട്ടിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി
text_fieldsകൊടിയത്തൂർ: ഗ്യാസ് സിലിണ്ടറിെൻറ ഹാൻഡിലിനിടയിൽ കുടുങ്ങിയ രണ്ട് വയസ്സുകാരിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ചെറുവാടി പറയങ്ങാട് വീട്ടിൽ ലിനീഷ് കുഞ്ഞാലിയുടെ മകൾ അയറിൻ ആമിനയെയാണ് മുക്കം അഗ്നിശമന സേനാ സംഘം രക്ഷപ്പെടുത്തിയത്. കട്ടർ ഉപയോഗിച്ച് സിലിണ്ടറിെൻറ ഹാൻഡിൽ മുറിച്ചുമാറ്റിയാണ് കുട്ടിയെ പുറത്തെടുത്തത്.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. കുട്ടിയുടെ അരക്ക് താഴെ പൂർണമായും ഹാൻഡിലിനുള്ളിൽ താഴ്ന്നുപോയിരുന്നു. വീട്ടുകാരും നാട്ടുകാരും ഏറെ ശ്രമിച്ചിട്ടും കുട്ടിയെ രക്ഷപ്പെടുത്താൻ കഴിയാതായതോടെയാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്. രക്ഷാപ്രവർത്തനത്തിന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ സി.കെ. മുരളീധരൻ, ലീഡിങ് ഫയർമാൻ രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.