അപമാനിക്കാൻ ശ്രമമെന്ന്; അനുമതി ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന ആരോപണം തള്ളി ശിശുക്ഷേമ സമിതി
text_fieldsതിരുവനന്തപുരം: അനുമതി ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന പ്രചാരണം സംസ്ഥാന ശിശുക്ഷേമസമിതി തള്ളി. കുട്ടികളുടെ ക്ഷേമരംഗത്ത് 1960 മുതൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം സ്പെഷലൈസ്ഡ് അഡോപ്ഷൻ ഏജൻസി രജിസ്ട്രേഷനുണ്ട്. 2017 ഡിസംബർ 20 മുതൽ സംസ്ഥാന സർക്കാർ അനുവദിച്ച രജിസ്ട്രേഷന് 2022 വരെ കാലയളവ് ഉണ്ട്.
അവാസ്തവങ്ങളായ ആക്ഷേപങ്ങൾ നിരത്തി അപമാനിക്കാനുള്ള ശ്രമങ്ങളെ സമിതി അപലപിച്ചു. സി.ഡബ്ല്യു.സി ഉത്തരവ് പ്രകാരമാണ് അനാഥരും ഉപേക്ഷിക്കപ്പെടുന്നവരും താൽക്കാലിക പരിരക്ഷ ആവശ്യമുള്ളവരുമായ കുഞ്ഞുങ്ങളെ പരിപാലിക്കുന്നത്. അപായകരമായ അവസ്ഥയിലേക്കോ ജീവഹാനി സംഭവിക്കാവുന്ന അവസ്ഥയിലേക്കോ എത്തിപ്പെടാൻ സാധ്യതയുള്ള അനേകം കുഞ്ഞുങ്ങെള അമ്മത്തൊട്ടിലിലൂടെ ജീവിതത്തിലേക്ക് ൈകപിടിച്ചുനടത്തി.
ശിശു പരിപാലന പരിശീലനം നേടിയ ആയമാർ, മറ്റ് ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ സ്നേഹവാത്സല്യങ്ങളോടെയാണ് കുഞ്ഞുങ്ങൾ വളരുന്നത്. ശിശുക്ഷേമ സമിതിക്ക് ഏറ്റവും പ്രധാനം കുഞ്ഞുങ്ങളുടെ സുരക്ഷയും ആരോഗ്യവും സ്വകാര്യത സംരക്ഷണവും പരിചരണവുമാണ്. കുട്ടികളുടെ ദേശീയ-അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട അവകാശങ്ങൾ സംരക്ഷിക്കുന്നുണ്ട്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ സമിതിയെ തകർക്കാനുള്ള കുപ്രചാരണത്തെ തള്ളണമെന്നും പ്രസ്താവിച്ചു.
ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചു; അട്ടിമറി സംശയിക്കുന്നതായി അനുപമ
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ കുട്ടിയുടെയും അനുപമ, ഭർത്താവ് അജിത് കുമാർ എന്നിവരുടെയും ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചു. തിങ്കളാഴ്ച രാവിലെ 10.30 ഓടെ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോ ടെക്നോളജിയിൽനിന്നുള്ള വിദഗ്ധർ കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന കുന്നുകുഴിയിലെ നിർമല ശിശുഭവനിലെത്തിയാണ് സാമ്പിൾ ശേഖരിച്ചത്. അനുപമയും അജിത്തും ഉച്ചക്ക് 2.30ന് രാജീവ് ഗാന്ധി സെൻററിലെത്തിയാണ് സാമ്പിളുകൾ നൽകിയത്. ഫലം 48 മണിക്കൂറിനുള്ളിൽ അറിയാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചതായി അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം തെൻറയും ഭർത്താവിെൻറയും കുട്ടിയുടെയും ഡി.എൻ.എ സാമ്പിൾ ഒരുമിച്ച് എടുക്കാത്തതിന് പിന്നിൽ അട്ടിമറി നടന്നതായി സംശയമുണ്ടെന്ന് അനുപമ ആരോപിച്ചു. നേരത്തേ തങ്ങളുടെയും ശിശുക്ഷേമസമിതി തങ്ങളുടെതെന്ന് വിശ്വസിപ്പിച്ചിരുന്ന കുഞ്ഞിെൻറയും ഡി.എൻ.എ സാമ്പിളുകൾ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിൽ ഒരുമിച്ചാണ് ശേഖരിച്ചത്. ഇപ്പോൾ കുഞ്ഞിനെപ്പോലും തന്നെ കാണിക്കാതെയുള്ള ഈ സാമ്പിൾ ശേഖരണം മറ്റെന്തോ ഗൂഢലക്ഷ്യം െവച്ചുകൊണ്ടുള്ളതാണോയെന്ന സംശയം തനിക്കുന്നുണ്ടെന്നും അനുപമ പറഞ്ഞു.
എന്നാൽ, ആരോപണം ആരോഗ്യമന്ത്രി വീണ ജോർജ് തള്ളി. ഡി.എൻ.എ പരിശോധനയടക്കമുള്ള എല്ലാ നടപടികളും വിഡിയോയിൽ പകർത്തിയിട്ടുണ്ടെന്നും സുതാര്യത ഉറപ്പാക്കാൻ വേണ്ടിയാണ് ആന്ധ്രയിൽ ഡി.എൻ.എ പരിശോധന നടത്താതെ കുഞ്ഞിനെ കേരളത്തിലേക്ക് കൊണ്ടുവന്നതും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിെൻറ അവകാശത്തിനാണ് പ്രഥമ പരിഗണന. കുഞ്ഞിനെ കാണിക്കുന്നതിൽ നിയമപരമായ വശം പരിശോധിക്കും. കോടതി വഴി മാത്രമേ കുഞ്ഞിനെ കൈമാറാനാകൂ. ഇക്കാര്യത്തിൽ പൊസിറ്റിവായ നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. അനുപമയാണ് ആ കുഞ്ഞിെൻറ മാതാവെങ്കില്‍ അത് എത്രയും വേഗം അവര്‍ക്കുതന്നെ കിട്ടട്ടെയെന്നാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ശുശുക്ഷേമ സമിതിക്ക് ദത്ത് നൽകാനുള്ള ലൈസൻസില്ലെന്ന വാര്‍ത്ത തെറ്റാണ്. 2015ലെ കേന്ദ്ര നിയമം അനുസരിച്ച് ഇത്തരം സമിതികൾക്ക് ഒരു ലൈസൻസ് മതി. 2022 ഡിസംബർവരെ അതിന് കാലാവധിയുണ്ടെന്നും മന്ത്രി അറിയിച്ചു. മന്ത്രി എന്ന നിലയിൽ എഴുതിത്തന്ന പരാതിപോലും ഇല്ലാതെയാണ് വിഷയത്തിൽ താൻ ഇടപെട്ടത്. ദത്ത് നടപടികളിൽ വീഴ്ച്ചയുണ്ടോയെന്നത് സംബന്ധിച്ച് ഉടൻ റിപ്പോർട്ട് കിട്ടുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.