അമ്മയുടെ ആൺസുഹൃത്തിെൻറ മർദനം: കുട്ടിയുടെ നില അതിഗുരുതരമെന്ന് മെഡിക്കൽ ബോർഡ്
text_fieldsകോലഞ്ചേരി: തൊടുപുഴയിൽ അമ്മയുടെ ആൺസുഹൃത്തിെൻറ ക്രൂരമർദനത്തിനിരയായി കോലഞ്ചേ രി മെഡിക്കൽ കോളജിലെ ന്യൂറോ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഏഴു വയസ്സുകാരെൻറ നി ല അതിഗുരുതരമെന്ന് മെഡിക്കൽ ബോർഡ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് മെഡിക്കൽ ബോർഡ് അംഗ ങ്ങളായ കോട്ടയം മെഡിക്കൽ കോളജിലെ ഡോ. ടിനു രവി എബ്രഹാം, ഡോ. ഹാരിസ്, ഡോ. ജയപ്രകാശ് എന്നിവർ ആശുപത്രിയിലെത്തിയത്. ഒരു മണിക്കൂർ കുട്ടിയുടെ ആരോഗ്യ സ്ഥിതിയും ചികിത്സ പുരോഗതിയും വിലയിരുത്തി.
മരുന്നുകളോടും ഭക്ഷണത്തോടും കുട്ടി പ്രതികരിക്കുന്നില്ല. ഇതിനെത്തുടർന്ന് ദ്രവ രൂപത്തിൽ ഭക്ഷണം നൽകുന്നത് നിർത്താൻ തീരുമാനിച്ചു. രക്തസമ്മർദത്തിലെ ഏറ്റക്കുറച്ചിലുകളും ആശങ്കയുളവാക്കുന്നതാണ്. ഇക്കാര്യങ്ങൾ കുട്ടിയുടെ മുത്തച്ഛനെയും അമ്മൂമ്മയെയും ഡോക്ടർമാർ അറിയിച്ചു. സർക്കാറിന് റിപ്പോർട്ട് നൽകുമെന്നും തുടർനടപടികൾ സർക്കാർ തീരുമാനമനുസരിച്ചാകുമെന്നും ഡോക്ടർമാർ പറഞ്ഞു. ഒമ്പത് ദിവസമായി വെൻറിലേറ്ററിെൻറ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്.
ഹൈകോടതി സ്വമേധയാ കേസെടുത്തു
കൊച്ചി: തൊടുപുഴയിൽ ഏഴ് വയസ്സുകാരനും സഹോദരനും മാതാവിെൻറ ആൺസുഹൃത്തിെൻറ ക്രൂരമർദനത്തിനിരയായ സംഭവത്തിൽ ഹൈകോടതി സ്വമേധയാ കേസെടുത്തു. ഏപ്രിൽ ഒന്നിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് സമർപ്പിച്ച കത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി.
അരുൺ ആനന്ദ് മനുഷ്യത്വരഹിതമായ ആക്രമണമാണ് രണ്ട് കുട്ടികൾക്കും നേരെ നടത്തിയതെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതി ഗുരുതരാവസ്ഥയിലുള്ള ഏഴ് വയസ്സുള്ള മൂത്ത കുട്ടി ആശുപത്രിയിൽ മരണത്തോട് മല്ലടിക്കുകയാണ്. സംഭവത്തിൽ ബാലാവകാശ കമീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
അതിനിടെ, പൊലീസ് കസ്റ്റഡിയിലുള്ള അരുൺ ആനന്ദിനെ ശനിയാഴ്ച വീണ്ടും തൊടുപുഴ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. മൂന്നുദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയിരുന്ന പ്രതിയെ ചോദ്യംചെയ്ത അന്വേഷണസംഘം സംഭവം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തിയതായി തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ് പറഞ്ഞു.
അരുണിനെതിരായ പോക്സോ കേസിൽ അറസ്റ്റ് അടുത്ത ദിവസം പ്രത്യേകമായി രേഖപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.