വീണ്ടും മക്കൾ വിവാദം; പോറലേൽക്കാതിരിക്കാൻ ശ്രമിച്ച് പാർട്ടിയും ഭരണവും
text_fieldsതിരുവനന്തപുരം: ഭരണവും പാർട്ടിയും പ്രതിസന്ധികളെ നേരിടുേമ്പാൾ വീണ്ടും മക്കൾ വിവാദത്തിൽ സി.പി.എം. ബംഗളുരൂവിൽ പിടിയിലായ മയക്കുമരുന്ന് മാഫിയയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനീഷിന് അടുത്ത ബന്ധമെന്ന യൂത്ത് ലീഗ് നേതാവിെൻറ ആക്ഷേപമാണ് വിവാദത്തിന് തിരികൊളുത്തിയത്.
പ്രതിപക്ഷവും ബി.ജെ.പിയും ആരോപണങ്ങൾ ഏറ്റെടുത്തതോടെ ഒരിക്കൽകൂടി നേതാക്കളുടെ മക്കൾ നിൽക്കുന്ന ആരോപണനിഴലിൽനിന്ന് രാഷ്ട്രീയ പോറലില്ലാതെ പുറത്തുവരാനുള്ള തീവ്രശ്രമത്തിലാണ് സെക്രട്ടറിയും സി.പി.എമ്മും. ആരോപണങ്ങൾ തള്ളിയെങ്കിലും തനിക്ക് ബംഗളൂരുവിൽ പിടിയിലായ അനൂപ് മുഹമ്മദിനെ അറിയാമായിരുെന്നന്ന ബിനീഷിെൻറ പ്രസ്താവന ഒരിക്കൽകൂടി സംസ്ഥാന സെക്രട്ടറിയെ വെട്ടിലാക്കി. സ്വർണക്കടത്തിൽ ബി.ജെ.പി ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങൾ സി.പി.എം ശക്തമാക്കുകയും നൂറുദിന വികസന അജണ്ട അവതരിപ്പിച്ച് പ്രതിരോധത്തിലായ ഭരണത്തെ മുഖ്യമന്ത്രി മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു.
ഇടക്കാലത്തൊന്നും ഇല്ലാത്തവിധം കോൺഗ്രസ് ഇരട്ട രാഷ്ട്രീയ കൊലപാതകത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുേമ്പാഴാണ് രാഷ്ട്രീയ എതിരാളികൾക്ക് കടന്നാക്രമിക്കാൻ വഴിതുറന്നുവിട്ട് സംസ്ഥാന സെക്രട്ടറിയുടെ മകെൻറ വഴിവിട്ട ബന്ധമെന്ന ആക്ഷേപം പൊതുസമൂഹത്തിന് മധ്യത്തിലേക്ക് എത്തുന്നത്.
മറ്റൊരു മകനുമായി ബന്ധപ്പെട്ടുയർന്ന ഗുരുതര ആക്ഷേപം കോടിേയരിയെയും സി.പി.എമ്മിനെയും കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. അന്ന് മകനെ കോടിയേരിക്ക് പരസ്യമായി തള്ളേണ്ടിവന്നു. പുതിയ ആരോപണത്തിൽ അറസ്റ്റിലായ ആളുമായി അടുത്ത ബന്ധമുണ്ടെന്നും പണമിടപാട് നടന്നിട്ടുണ്ടെന്നും ബിനീഷ് സമ്മതിച്ചിട്ടുണ്ട്. സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടത് വരുംദിവസങ്ങളിലെ കടന്നാക്രമണത്തിെൻറ സൂചനയാണ്. സ്വർണക്കടത്തുമായി കൂടി ബന്ധപ്പെടുത്തുന്നത് സർക്കാറിനെ കൂടി ലക്ഷ്യംവെച്ചാണെന്നാണ് സി.പി.എം വിലയിരുത്തൽ. മക്കൾ വിവാദം തുടർച്ചയായി പാർട്ടിയെ വേട്ടയാടുന്നതിൽ സി.പി.എമ്മിനുള്ളിൽ അമർഷമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.