Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ബി രാജേഷി​െൻറയും...

എം.ബി രാജേഷി​െൻറയും വി.ടി ബൽറാമി​െൻറയും മക്കൾ സർക്കാർ സ്​കൂളിൽ 

text_fields
bookmark_border
എം.ബി രാജേഷി​െൻറയും വി.ടി ബൽറാമി​െൻറയും മക്കൾ സർക്കാർ സ്​കൂളിൽ 
cancel


നിലകൊണ്ടും നിലപാടുകൊണ്ടും യുവ നേതാക്കന്മാർക്കിടയിൽ വേറിട്ടുനിൽക്കുന്ന രണ്ടുപേരാണ്​ പാലക്കാട്​ എം.പി എം.ബി രാജേഷും തൃത്താല എം.എൽ.എ വി.ടി ബൽറാമും. രാഷ്​ട്രീയ കാഴ്​ചപ്പാടുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ വെട്ടിത്തുറന്നു പറയാൻ രണ്ട​ുപേരും മടി കാണിക്കാറുമില്ല. 

പുത്തൻ ഉടുപ്പ​ും പുതുമോടിയുമായി പുതിയൊരു അധ്യയന വർഷത്തെ വരവേൽക്കു​േമ്പാൾ രണ്ടുപേരും മക്കളെ സർക്കാർ വിദ്യാലയത്തിൽ ചേർത്ത്​ മാതൃകയായിരിക്കുകയാണ്​. തങ്കി എന്നു വിളിക്കുന്ന ത​​​െൻറ  രണ്ടാമത്തെ മകൾ പ്രിയദത്തയെ എം.ബി.രാജേഷ്​  പാലക്കാട് ഈസ്റ്റ് യാക്കര (മണപ്പുള്ളിക്കാവ്) ഗവ.എൽ.പി.സ്‌ക്കൂളിലാണ്​ ഒന്നാം ക്ലാസ്സിൽ ചേർത്തത്​. രാജേഷി​​​െൻറ മൂത്ത മകൾ നിരഞ്ജന ഗവ.മോയൻസ് ഗേൾസ് ഹയർസെക്കൻററി സ്‌ക്കൂളിൽ എട്ടാം ക്ലാസ്​ വിദ്യാർഥിയാണ്​.

വി.ടി. ബൽറാം വീടിനടുത്തുള്ള അരിക്കാട്‌ ഗവ. എൽ.പി. സ്കൂളിലാണ്​ മകൻ അദ്ദൈത്​ മാനവിനെ ചേർത്തത്​. മകളുമൊത്ത്​ ഒന്നാം ക്ലാസിൽ ചേരാനെത്തുന്നതി​​​െൻറ ചിത്രത്തിനൊപ്പം ത​​​െൻറ നിലപാടുകൾ എം.ബി. രാജേഷ്​ ഫേസ്​ ​ബുക്കിൽ​ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. മകനൊപ്പം സ്​കൂളിൽ ചേരാനെത്തിയതി​​​െൻറ ​ൈലവ്​ വിഡിയോയാണ്​ വി.ടി. ബൽറാം പങ്കുവെക്കുന്നത്​. പൊതുവിദ്യാഭ്യാസം നന്മയാണ്‌ എന്ന ഹാഷ്​ ടാഗിലാണ്​ ബൽറാം ത​​​െൻറ അഭിപ്രായം പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​.

കുട്ടിയുടെ ജാതിയും മതവും ചോദിക്കുന്ന കോളത്തിൽ രണ്ട​ുപേരും  ‘ഇല്ല’ എന്നാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. 

പൊതുവിദ്യാഭ്യാസം നന്മയാണ്‌
പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി മകൻ അദ്വൈത്‌ മാനവ്‌ വീടിനടുത്തുള്ള അരിക്കാട്‌ ഗവ. എൽ.പി. സ്കൂളിൽ ഒന്നാം ക്ലാസിൽ പ്രവേശിച്ചു. ജാതിയും മതവും ചോദിക്കുന്ന കോളത്തിൽ മതമില്ല എന്ന് രേഖപ്പെടുത്തി. പ്രായപൂർത്തിയായതിന്‌ ശേഷം അവന്‌ ഇഷ്ടപ്പെട്ട മതം വേണമെങ്കിൽ തെരഞ്ഞെടുക്കാമല്ലോ.

 

എം.ബി രാജേഷി​​​െൻറ ഫേസ്​ ബുക്ക്​ പോസ്​റ്റ്​
വ്യക്തിപരമായ വിശേഷങ്ങൾ അത്യപൂർവ്വമായേ ഞാനിവിടെ പങ്കുവക്കാറുള്ളൂ.എന്നാൽ, ഇനി പറയാൻ പോകുന്ന വിശേഷം വ്യക്തിപരമാണെങ്കിലും ഒരു സാമൂഹിക ഉള്ളടക്കം കൂടി ഉള്ളതാണ് എന്നതുകൊണ്ട് ഇവിടെ പറയുന്നത് ഉചിതമാകുമെന്ന് തോന്നുന്നു. രണ്ടാമത്തെ മകൾ പ്രിയദത്ത(തങ്കി)യെ പാലക്കാട് ഈസ്റ്റ് യാക്കര (മണപ്പുള്ളിക്കാവ്) ഗവ.എൽ.പി.സ്‌ക്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർത്തു. മൂത്ത മകൾ നിരഞ്ജന (കുഞ്ഞു)യെ ഗവ.മോയൻസ് ഗേൾസ് ഹയർസെക്കന്ററി സ്‌ക്കൂളിൽ എട്ടാം ക്ലാസ്സിലും. കേന്ദ്രീയ വിദ്യാലയയിൽ എം.പി.മാരുടെ മക്കൾക്ക് പ്രത്യേകമായുള്ള ക്വാട്ട വേണ്ടെന്നു വച്ചിട്ടാണ് സർക്കാർ സ്‌ക്കൂളിൽ തന്നെ കുട്ടികളെ ചേർക്കാൻ തീരുമാനിച്ചത്. (കേന്ദ്രീയ വിദ്യാലയവും സർക്കാർ സ്‌ക്കൂളാണെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, അവിടെ മലയാളം പഠിപ്പിക്കാൻ നിർവ്വാഹമില്ല.)

എം.പി.യെന്ന നിലയിൽ അനേകം പേർക്ക് അവർ മികച്ചതെന്ന് കരുതുന്ന സ്വകാര്യവിദ്യാലയങ്ങളിലെ പ്രവേശനത്തിന് ശുപാർശ കത്ത് കൊടുത്തിട്ടുണ്ട്. അതിനും പുറമേ കേന്ദ്രീയ വിദ്യാലയത്തിൽ എം.പി. ക്വാട്ടയിലുള്ള പത്ത് സീറ്റിലേക്ക് മറ്റ് കുട്ടികൾക്ക് പ്രവേശനവും നൽകാറുണ്ട്. പൊതുവിദ്യാലയങ്ങളുടെ മികവിലുള്ള വിശ്വാസവും സർക്കാർ പൊതുവിദ്യാഭ്യാസത്തെ നവീകരിക്കാൻ നടത്തുന്ന ശ്രമങ്ങളിലുള്ള പ്രതീക്ഷയും മക്കളെ പൊതുവിദ്യാലയത്തിൽ പഠിപ്പിക്കാൻ പ്രേരണയായ ഘടകങ്ങളാണ്. ഒപ്പം വിദ്യാർത്ഥി പ്രവർത്തകനായിരുന്ന കാലം മുതൽ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് നടത്തിയ പ്രക്ഷോഭങ്ങളും അതിനേറ്റു വാങ്ങേണ്ടി വന്ന പോലീസ് മർദ്ദനത്തിന്റെയും ജയിൽ വാസത്തിന്റെയും ഓർമ്മകളും അനുഭവങ്ങളും മക്കളെ പൊതുവിദ്യാലയത്തിൽ തന്നെ പഠിപ്പിക്കണമെന്ന നിർബന്ധത്തിന് പിന്നിലുണ്ട്. ഒരു കാര്യം പ്രത്യേകം ചേർക്കട്ടെ. ജാതിയും മതവും ചോദിക്കുന്ന കോളത്തിന് നേരെ 'ഇല്ല' എന്നാണ് രേഖപ്പെടുത്തിയത്.പന്തിഭോജനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇത്തരമൊരു കാര്യം ചെയ്യാനായതിൽ അഭിമാനിക്കുന്നു.

ലക്ഷക്കണക്കിന് കുരുന്നുകൾ അക്ഷരത്തിന്റെയും അ റിവിന്റെയും പ്രകാശ ലോകത്തേക്ക് ആദ്യം പടികടന്നെത്തുന്ന ഈ പ്രവേശനോത്സമാണ് യഥാർത്ഥത്തിൽ കേരളത്തിന്റെ ഏറ്റവും ജനകീയ ഉത്സവം. ജാതിയുടെയും മതത്തിന്റെയും പരിവേഷമില്ലാത്ത, എല്ലാവർക്കും ഒന്നിച്ചാഘോഷിക്കാവുന്ന അറിവുത്സവം. ആദ്യമായി സ്‌ക്കൂളിൽ പോകുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ.

വാൽക്കഷണം: എണ്ണൂറോളം പേരാണ് കേന്ദ്രീയ വിദ്യാലയത്തിലെ 10 സീറ്റിനായി സമീപിച്ചത്. കിട്ടാത്ത പലർക്കും എന്നോട് നീരസം തോന്നിയിട്ടുണ്ടാവും. ഇത് വായിക്കുമ്പോൾ അതൽപ്പം കുറയുമെന്ന് വിചാരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vt balrammb rajesh
News Summary - children of m b rajesh and v t balram at Govt school
Next Story