കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഇതര സംസ്ഥാനക്കാരെന്ന വാദം തെറ്റ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളെ തട്ടികൊണ്ട് പോയ കേസുകളിലെ പ്രതികളിൽ ഭൂരിപക്ഷവും മലയാളികൾ. സംസ്ഥാനത്ത് കഴിഞ്ഞവർഷം മാത്രം 1774 കുട്ടികളെ തട്ടിക്കൊണ്ടുപോയി. ഇതിൽ 1725 പേരെ കണ്ടെത്തിയതായും രേഖകൾ വ്യക്തമാക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഇതര സംസ്ഥാനക്കാരെന്ന വാദം തെറ്റെന്നും ഇൗ കണക്കുകൾ തെളിയിക്കുന്നു.
കഴിഞ്ഞവർഷം പിടിയിലായ 199 പ്രതികളിൽ 188 പേരും മലയാളികളാണ്. സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങൾ സജീവമാകുെന്നന്നും ഇതര സംസ്ഥാനക്കാരാണ് പ്രധാന പ്രതികളെന്നുമുള്ള അഭ്യൂഹങ്ങൾ വ്യാപകമായപ്പോഴാണ് സത്യമതല്ലെന്ന് െവളിപ്പെടുന്നത്. 199ലെ 10 പേർ മാത്രമാണ് ഇതര സംസ്ഥാനക്കാരായ പ്രതികൾ. ഇതിൽ ആറുപേർ തമിഴരും രണ്ടുപേർ വീതം അസം, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്.
കഴിഞ്ഞ അഞ്ചുവർഷത്തെ ഒൗദ്യോഗിക കണക്ക് നോക്കിയാൽ തട്ടിക്കൊണ്ടുപോകുന്നതിെൻറ എണ്ണം ഭീമമായി വർധിച്ചിട്ടുണ്ട്. പാലക്കാട്, ആലപ്പുഴ, എറണാകുളം ജില്ലകളിലെ കുട്ടികളെയാണ് കൂടുതലും കാണാതാകുന്നതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനു പിന്നിൽ ഭിക്ഷാടന മാഫിയയാണെന്ന് പൊലീസ് കരുതുന്നില്ല. എന്നാൽ, എന്തിനാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതെന്നതിന് കൃത്യമായ മറുപടി നൽകാൻ പൊലീസിനും ആകുന്നില്ല. കുട്ടികളെ കാണാതാകുന്ന സംഭവം വ്യാപകമായ പശ്ചാത്തലത്തിൽ 2015ൽ ആഭ്യന്തര, സാമൂഹിക വകുപ്പുകളുടെ നേതൃത്വത്തിൽ ‘ഒാപറേഷൻ വാത്സല്യ’ പദ്ധതിക്ക് രൂപം നൽകിയിരുന്നു. കഷ്ടിച്ച് ഒന്നരമാസം മാത്രമായിരുന്നു ഇൗ പദ്ധതി മുന്നോട്ടുപോയത്. ഇൗ പദ്ധതിക്ക് പിന്നീട് എന്ത് സംഭവിെച്ചന്ന് വ്യക്തമായ മറുപടി നൽകാൻ സർക്കാറിനും കഴിയുന്നില്ല. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് പദ്ധതി നിലക്കാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.