മിശ്രവിവാഹിതരുടെ മക്കൾക്ക് പിതാവിൽനിന്ന് ജീവനാംശ, ചെലവിന് അർഹത -ഹൈകോടതി
text_fieldsകൊച്ചി: മിശ്രവിവാഹിതരുടെ മക്കൾക്ക് പിതാവിൽനിന്ന് ജീവനാംശവും ചെലവും ലഭിക്കാൻ അർഹതയുണ്ടെന്ന് ഹൈകോടതി.
മാതാപിതാക്കളുടെ മതവിശ്വാസവും ജാതിയും കണക്കിലെടുക്കാതെ എല്ലാ കുട്ടികളെയും ഇക്കാര്യത്തിൽ ഒരേപോലെ പരിഗണിക്കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പകത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹിന്ദുമത വിശ്വാസിയായ തനിക്ക് മുസ്ലിം മതവിശ്വാസിയായ ഭാര്യയിലുണ്ടായ മകൾക്ക് വിവാഹച്ചെലവിനത്തിൽ 14.67 ലക്ഷം രൂപയും വിദ്യാഭ്യാസച്ചെലവിനത്തിൽ 96,000 രൂപയും ജീവനാംശമായി ഒരു ലക്ഷം രൂപയും നൽകാനുള്ള നെടുമങ്ങാട് കുടുംബകോടതിയുടെ വിധിക്കെതിരെ കോഴിക്കോട് സ്വദേശി ജെ.ഡബ്ല്യു. അരഗദൻ നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യയും മകളുമായി വേർപിരിഞ്ഞു കഴിയുന്ന തനിക്ക് നിയമപരമായി ഇതിനു ബാധ്യതയില്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം.
മിശ്രവിവാഹിതരുടെ മക്കൾക്ക് ജീവനാംശവും വിവാഹച്ചെലവും നൽകാൻ പിതാവിന് കടമയുണ്ടെന്ന് വ്യക്തമാക്കുന്ന നിയമ വ്യവസ്ഥ നിലവിലില്ലെങ്കിലും ഭൂമിയിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും സംരക്ഷിക്കപ്പെടാൻ അവകാശമുണ്ടെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.