ലിനിയില്ലാതെ മക്കൾ
text_fieldsകണ്ണൂർ: ഭൂമിയിലെ മാലാഖമാർക്കിടയിലെ നക്ഷത്രം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ന ഴ്സ് ലിനി വിടപറഞ്ഞശേഷം ആദ്യത്തെ മാതൃദിനം കടന്നുവന്നപ്പോൾ അമ്മയുടെ ഓർമകളാണ് ഈ കുരുന്നുകൾക്ക് കൂട്ട്. സജീഷ്-ലിനി ദമ്പതികളുടെ മക്കളായ റിതുലും സിദ്ധാർഥും ഞാ യറാഴ്ച കണ്ണൂരിൽ നടന്ന നഴ്സസ് ദിനാഘോഷത്തിെൻറ സംസ്ഥാനതല ഉദ്ഘാടന വേദിയിലും സദസ്സിലുമായി ഓടിനടക്കുന്നുണ്ടായിരുന്നു.
‘ലിനി നഗർ’ എന്നു പേരിട്ട വേദിയിലേക്ക് ഉദ്ഘാടനം നിർവഹിക്കാനെത്തിയ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, റിതുലിെന വാരിപ്പുണർന്ന് കുശലം ചോദിച്ചു. ചടങ്ങ് ആരംഭിച്ചപ്പോഴും പൂക്കളെടുത്തും മറ്റും ഓടിക്കളിക്കുന്ന ഇളയ മകൻ മൂന്നു വയസ്സുകാരൻ സിദ്ധാർഥിലായിരുന്നു സദസ്സിെൻറ ശ്രദ്ധ മുഴുവൻ. ഈശ്വര പ്രാർഥനക്കുശേഷം ചടങ്ങ് ആരംഭിക്കാനിരിക്കേ ലിനിക്കു വേണ്ടിയും ഒരുനിമിഷം സദസ്സ് മൗനമാചരിച്ചു.
ഫ്ലോറൻസ് നൈറ്റിങ്ഗേലിനേക്കാളും ഒട്ടും കുറഞ്ഞതല്ല ലിനിയുടെ മഹത്വമെന്നും രോഗീപരിചരണ രംഗത്ത് കുറച്ചുകൂടി മുൻകരുതൽ സ്വീകരിക്കണെമന്നതിെൻറ സൂചനയാണ് ലിനിയുെട ജീവത്യാഗമെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. അസുഖമാണെന്നറിഞ്ഞപ്പോൾ ലിനി കാണിച്ച ധീരതയും ജോലിയോടുള്ള ആത്മാർഥതയും മറക്കാനാവാത്തതാണ്. ആരോഗ്യ വകുപ്പിെൻറ പ്രവർത്തനരംഗത്ത് ലിനിയുടെ വാക്കുകൾ എപ്പോഴും ഓർമയുണ്ടാവും. സർക്കാറിനൊപ്പം നിന്ന സജീഷിനും കുടുംബത്തിനും നന്ദി പ്രകാശിപ്പിക്കാനും മന്ത്രി മറന്നില്ല. 2018 മേയ് 21നാണ്, നിപ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗംബാധിച്ച ലിനി വിടപറഞ്ഞത്. വിദേശത്തായിരുന്ന ഭർത്താവ് സജീഷിന് പിന്നീട് സർക്കാർ ജോലി നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.