ചൈനയും ശ്രീലങ്കയും കൂടുതൽ അടുപ്പത്തിന്
text_fieldsകൊളംബോ: ശ്രീലങ്കയുടെ കടബാധ്യത കുറക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുമെന്ന് ചൈന. നാലു ദിവസത്തെ ബെയ്ജിങ് സന്ദർശനത്തിനെത്തിയ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ ചൈനീസ് ധനമന്ത്രി ലിയു കുനുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ്. ശ്രീലങ്കയിൽ ചൈനീസ് താൽപര്യവും ഇടപെടലും വർധിക്കുന്നതിൽ ഇന്ത്യക്ക് ആശങ്കയുണ്ട്.
വായ്പയുടെ രണ്ടാം ഗഡുവിനായി അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) നിർദേശിച്ച പരിഷ്കാരങ്ങൾ പാലിക്കുന്നതിനായി വിദേശ വായ്പ പുനഃക്രമീകരിക്കാനുള്ള ശ്രീലങ്കയുടെ ശ്രമങ്ങളെ പിന്തുണക്കുമെന്ന് ചൈന അറിയിച്ചിട്ടുണ്ട്. 2.9 ബില്യൺ ഡോളറിന്റെ പാക്കേജാണ് ഐ.എം.എഫ് ശ്രീലങ്കക്കായി തയാറാക്കിയിട്ടുള്ളത്. ഇരു രാജ്യങ്ങൾക്കും പ്രയോജനകരമാകുംവിധം ബന്ധങ്ങൾ ശക്തമാക്കുമെന്ന കാര്യമാണ് ചൈനയും ശ്രീലങ്കയും ഊന്നിപ്പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.