ചിന്ത ജെറോം പിൻവാതിൽ വഴി വാക്സിൻ എടുത്തെന്ന് ആക്ഷേപം; ചിന്തയുടെ മറുപടി
text_fieldsതിരുവനന്തപുരം: പിൻവാതിലിലൂടെ കോവിഡ് വാക്സിനെടുത്തെന്ന ആരോപണത്തിൽ മറുപടിയുമായി യുവജനകമ്മീഷൻ ചെയർ പേഴ്സൺ ചിന്താ ജെറോം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടുനില്‍ക്കുന്നവര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും കോവിഡ് വാക്സിനേഷന്‍ നല്‍കണമെന്നത് കേന്ദ്രത്തിന്റെ നിര്‍ദ്ദേശമാണ്. ഇതിന്റെ ഭാഗമായാണ് താനും വാക്സിന്‍ സ്വീകരിച്ചതെന്ന് ചിന്ത ജെറോം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വാക്സിനേഷൻ എടുക്കുന്ന ചിത്രം ചിന്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നിലവിൽ 18 നും 45 നും ഇടയിലുള്ളവരുെടെ വാക്സിനേഷൻ ആരംഭിച്ചിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് ചിന്തക്ക് വാക്സിൻ ലഭ്യമായത് എന്നുമായിരുന്നു കമന്‍റായി ഉയർന്നുവന്ന ചോദ്യം. യുവാക്കൾ പിൻവാതിൽ വാക്‌സിനേഷൻ എടുക്കുന്നതിനാലാണ് അർഹതപ്പെട്ടവർക്ക് വാക്സിൻ ലഭിക്കാത്തതെന്നും ആരോപണം ഉയർന്നു. വലിയ വിമർശനമാണ് ചിന്തക്കെതിരെ ഉയർന്നുന്നത്.
ഇതിനിടെ കൊല്ലം ബാറിലെ അഭിഭാഷകനായ ബോറിസ് പോൾ ചിന്തയുടെ ഫേസ്ബുക് പോസ്റ്റിന്‍റെ ചിത്രം സഹിതം മുഖ്യമന്ത്രിക്ക് പരാതി നൽകി. 18-45 പ്രായമുള്ളവർക്ക് വാക്സിനേഷൻ വൈകുമെന്ന് ആരോഗ്യവകുപ്പ് തന്നെ നിർദേശം നൽകിയ സാഹചര്യത്തിൽ ചിന്ത വാക്സിനെടുത്തത് ഗുരുതരമാണെന്ന് പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.