Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചിന്താജെറോമി​െൻറ...

ചിന്താജെറോമി​െൻറ കാറിനു നേരെ ആക്രമണം: പ്രതി പിടിയില്‍

text_fields
bookmark_border
ചിന്താജെറോമി​െൻറ കാറിനു നേരെ ആക്രമണം: പ്രതി പിടിയില്‍
cancel
camera_alt?????????? �????????? ???????????? ???????? ?????, ????? ????????????,


കല്ലമ്പലം: സംസ്ഥാന യുവജന കമീഷന്‍ ചെയർപേഴ്സൺ  ചിന്താ​െജറോം സഞ്ചരിച്ച കാറിനു നേരെ  ആക്രമണം. ദേശീയപാതയില്‍ കല്ലമ്പലത്ത്  ഇന്നലെ രാവിലെ 11.45 ഓടെയായിരുന്നു സംഭവം. കല്ലമ്പലം  വെയിലൂര്‍ ജങ്​ഷനില്‍ ഗതാഗതക്കുരുക്കില്‍പെട്ട കാറിനു നേരെ വെട്ടുകത്തിയുമായി അക്രമി ചാടിവീഴുകയായിരുന്നു. തുടർന്ന്​ ഡ്രൈവറോട് പുറത്തിറങ്ങാനും വാഹനം തനിക്ക് നൽകാനും ആവശ്യപ്പെട്ടു.  വിസമ്മതിച്ചതോടെ കാറി​​െൻറ മുന്‍വശത്തെ ഗ്ലാസിലും വാഹനത്തി​​െൻറ ബോണറ്റിലും തുരുതുരാവെട്ടുകയായിരുന്നു. നാട്ടുകാരും മറ്റു വാഹനത്തിലെ യാത്രക്കാരും സ്ഥലത്തെത്തിയ പൊലീസും ചേർന്ന്​ അക്രമിയെ കീഴ്പ്പെടുത്തി. 

ആക്രമണം നടത്തിയ ചിറയിൻകീഴ്​ ആനത്തലവട്ടം കൂട്ടില്‍ വീട്ടില്‍ വൈശാഖിനെ(25) പൊലീസ് കസ്​റ്റഡിയിലെടുത്തു. ഇയാളുടെ രാഷ്​്​ട്രീയബന്ധത്തെക്കുറിച്ചും  ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ചും അന്വേഷിച്ചുവരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ വൈശാഖിനെതിരെ ചിറയിൻകീഴ് സ്​റ്റേഷനില്‍ നിരവധി കേസുകളുണ്ടെന്ന് പൊലീസ്‌ അറിയിച്ചു. ലഹരിക്കടിമയായ ഇയാള്‍  വാഹനങ്ങളുടെ  തിക്കിലും തിരക്കിലുംപെട്ട് പെട്ടെന്നുണ്ടായ പ്രകോപനം മൂലം ബാഗില്‍ സൂക്ഷിച്ചിരുന്ന  വെട്ടുകത്തിയെടുത്ത്​ കാറില്‍ വെട്ടിയതാണെന്ന് സംശയിക്കുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മാനസികമായി തളർന്ന ചിന്താജെറോം  സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. പ്രതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയതായും വധശ്രമത്തിനു കേസെടുത്തതായും കല്ലമ്പലം എസ്.ഐ ബി.കെ. അരുണ്‍ പറഞ്ഞു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsATTACKEDvehiclemalayalam newsChintha Jerome
News Summary - Chintha Jerome's vehicle attacked- Kerala news
Next Story