ചിറയിൻകീഴിൽ പ്രചാരണം ഉൗർജിതം
text_fieldsതിരുവനന്തപുരം: മണ്ഡലപ്പിറവിക്ക് ശേഷം ഇടതുപക്ഷം ചിറെകട്ടിയ ചിറയിൻകീഴിൽ ഇക്കുറി ആരുടെ വള്ളം കരയ്ക്കണയുമെന്നതറിയാനുള്ള വ്യഗ്രതയിലാണ് മുന്നണികൾ.
ആറ്റിങ്ങൽ, കഴക്കൂട്ടം, പഴയ കിളിമാനൂർ നിയോജകമണ്ഡലങ്ങളിൽനിന്ന് അടർത്തിമാറ്റിയ പഞ്ചായത്തുകൾ ചേർത്താണ് 2011ൽ ചിറയിൻകീഴ് മണ്ഡലത്തിന് രൂപം നൽകിയത്. പിറവിക്ക് ശേഷം 2011 ലും 2016 ലും ഇടതുചേർന്നായിരുന്നു ചിറയിൻകീഴിെൻറ മനസ്സ്. കരുത്തരും അനുഭവസമ്പന്നരുമായ സാരഥികളെ നിയോഗിച്ചതോടെ കടുത്ത മത്സരമാണെന്നത് വ്യക്തം.
തുമ്പ മുതൽ നെടുങ്ങണ്ട വരെയുള്ള 25 കി.മീറ്റർ കടൽത്തീരവും കയർ മേഖലയടക്കം പരമ്പരാഗത വ്യവസായങ്ങളും ഉൾക്കൊള്ളുന്ന മണ്ഡലത്തിൽ കുറിക്കുകൊള്ളുന്ന വിഷയങ്ങളിലാണ് രാഷ്ട്രീയപാർട്ടികളുടെ പ്രചാരണവും ആരോപണ പ്രത്യാരോപണങ്ങളും.
2011ൽ കോൺഗ്രസിലെ കെ. വിദ്യാധരനെ 12225 വോട്ടിെൻറ ഭൂരിപക്ഷത്തിലും രണ്ടാമൂഴമായ 2016 ൽ 14332 വോട്ടിെൻറമേൽ കൈയിൽ യു.ഡി.എഫിലെ കെ.എസ്. അജിത്കുമാറിനെയും പരാജപ്പെടുത്തിയതിെൻറ ആത്മവിശ്വാസത്തിലാണ് സി.പി.െഎയിലെ വി. ശശി മത്സരരംഗത്തുള്ളത്.
മേൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തംഗവും യു.ഡി.എഫ് പാർലമെൻററി പാർട്ടി നേതാവുമായ ബി.എസ്. അനൂപാണ് യു.ഡി.എഫ് സ്ഥാനാർഥി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുകോട്ടയിൽ വിജയം നേടിയെന്നതും പൊതുപ്രവർത്തനരംഗത്തെ അനുഭവസമ്പത്തുമാണ് ബി.എസ്. അനൂപിെൻറ കൈമുതൽ.
തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും യുവമോർച്ച ജില്ല സെക്രട്ടറിയുമായ ആശാനാഥിനെയാണ് ബി.ജെ.പി നിയോഗിച്ചിരിക്കുന്നത്. വെൽഫെയർ പാർട്ടി സ്ഥാനാർഥിയായി പാർട്ടി ജില്ല ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാറാണ് മത്സരരംഗത്തുള്ളത്. ബി.എസ്.പിക്ക് വേണ്ടി വി. അനിൽകുമാറാണ് മത്സരിക്കുന്നത്.
സർക്കാർ നടപ്പാക്കിയ വികസനവും ക്ഷേമപ്രവർത്തനങ്ങളും മുൻനിർത്തിയാണ് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. സർക്കാർ സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതും താലൂക്ക് ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങളും മുതൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും മോഡൽ െറസിഡൻഷ്യൽ സ്കൂളും വരെ ഇടതുമുന്നണി ജനങ്ങൾക്ക് മുന്നിൽ നിരത്തുന്നു.
അതേസമയം തീരേദശ മേഖലയിലെ പാർപ്പിട പ്രശ്നവും ഇേപ്പാഴും കുടിലുകളിൽ കഴിയുന്നവരുടെ പ്രയാസങ്ങളുമെല്ലാം ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫ് പ്രചാരണം.
കുടിവെള്ള പ്രശ്നവും കോളനികളുടെ ദയനീയാവസ്ഥയുമെല്ലാം ചൂണ്ടിക്കാട്ടുന്നതിനൊപ്പം ജനപക്ഷവികസന വാഗ്ദാനങ്ങൾ കൂടി നൽകിയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നത്. ബി.ജെ.പി സ്ഥാനാർഥി ആശാനാഥും സജീവമായി പ്രചാരണരംഗത്തുണ്ട്. ഇരുമുന്നണികൾക്കെതിരെ പുതിയ വഴിവെട്ടാനുള്ള തയാറെടുപ്പിലാണ് ബി.ജെ.പി. മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളും ഇടതുഭരണത്തിലാണിപ്പോൾ.
നിലവിലെ നിയമസഭ ഡെപ്യൂട്ടി സ്പീക്കറാണ് വി. ശശി. 26 വർഷം സംസ്ഥാന സർക്കാർ സർവിസിൽ സേവനമനുഷ്ഠിച്ച വി. ശശി കേരള കർഷകത്തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1987 മുതൽ നാലുവർഷം മന്ത്രിയായിരുന്ന പി.കെ. രാഘവെൻറ ൈപ്രവറ്റ് സെക്രട്ടറിയായിരുന്നു.
തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിലായിരുന്നു പഠനം. 1980ൽ വ്യവസായ വാണിജ്യവകുപ്പിൽ ജോ. ഡയറക്ടറായി പി.എസ്.സി നിയമനം. പിന്നീട് ഹാൻറക്സ് എം.ഡി, കയർ വികസന വകുപ്പിൽ അഡീഷനൽ ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ് അഡീഷനൽ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഇതിനിടെ നാഷനൽ ടെക്സ്റ്റൈൽ കോർപറേഷൻ അംഗവുമായി.
കെ.എസ്.യു വിലൂടെ വിദ്യാർഥി യുവജന രാഷ്ട്രീയത്തിലേക്ക് കടന്നുവന്നയാണ് യു.ഡി.എഫ് സ്ഥാനാർഥിയായ ബി.എസ്. അനൂപ്. കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറിയായാണ് തുടക്കം. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. മേൽ കടയ്ക്കാവൂർ സോഷ്യൽ വെൽെഫയർ ബാങ്ക് പ്രസിഡൻറ്, മഹാത്മാ അയ്യൻകാളി എജുക്കേഷനൽ, അഗ്രികൾചറൽ ആൻഡ് ടൂറിസം കൾചറൽ സൊസൈറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വിദ്യാർഥി-യുവജന - സഹകരണ മേഖലകളിൽ നടത്തിയ സജീവ ഇടപെടലുകളാണ് യു.ഡി.എഫ് സ്ഥാനാർഥിയായി അനൂപിനെ രംഗത്തിറക്കാൻ നേതൃത്വം തീരുമാനിച്ചതിന് കാരണം. മഹിളാമോര്‍ച്ച മുന്‍ ജില്ല സെക്രട്ടറിയാണ് ബി.ജെ.പി സ്ഥാനാർഥിയായ ആശാനാഥ്. ബി.എസ്സി കെമിസ്ട്രി ബിരുദധാരിയാണ്. ഉപതെരഞ്ഞെടുപ്പിലാണ് പാപ്പനംകോട് വാര്‍ഡില്‍നിന്ന് ആദ്യം വിജയിക്കുന്നത്. രണ്ടാമൂഴത്തിലും വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.