ചിട്ടിക്കമ്പനി ഉടമ എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നു -തുഷാർ വെള്ളാപ്പള്ളി
text_fieldsചേർത്തല: ഒരു വൻകിട ചിട്ടിക്കമ്പനി ഉടമയും സാമ്പത്തിക ക്രമക്കേട് നടത്തിയ കുറെ വക്കീലന്മാരും കൂടി സംഘടനയുണ്ടാക്കി എസ്.എൻ.ഡി.പി യോഗത്തെയും നേതൃത്വത്തെയും തകർക്കാൻ ശ്രമിക്കുന്നത് ജനം തിരിച്ചറിയണമെന്ന് എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി. ആത്മഹത്യ ചെയ്ത കെ.കെ. മഹേശൻ ചേർത്തല യൂനിയനിൽ 15 കോടിയുടെ തട്ടിപ്പ് നടത്തിയെന്നും അേദ്ദഹം ആരോപിച്ചു. തിരുനല്ലൂർ ശാഖയുടെ നേതൃത്വത്തിൽ പണിത ഗുരുദേവ പ്രാർഥന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
''മാവേലിക്കരയിലെ സാമ്പത്തിക ക്രമക്കേടിൽ മഹേശനെതിരെ വിജിലൻസ് അേന്വഷണവും ചേർത്തലയിലും കണിച്ചുകുളങ്ങരയിലും എത്തിയശേഷം അറസ്റ്റ് വാറൻറും വന്നപ്പോഴാണ് മഹേശൻ ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് മുമ്പ് ക്രമക്കേട് നടത്തിയ കണക്കുകൾ എല്ലാം മഹേശൻ എഴുതിെവച്ചിരുന്നു. ഒരു വൻകിട ചിട്ടിക്കമ്പനി ഉടമയും സാമ്പത്തിക ക്രമക്കേട് നടത്തിയ കുറെ വക്കീലന്മാരും കൂടി സംഘടനയുണ്ടാക്കി എസ്.എൻ.ഡി.പി യോഗത്തെയും നേതൃത്വത്തെയും തകർക്കാൻ ശ്രമിക്കുന്നത് ജനം തിരിച്ചറിയണം'' -തുഷാർ പറഞ്ഞു.
ചേർത്തല എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡൻറ് വി. സാബുലാൽ അധ്യക്ഷത വഹിച്ചു. ഓഫിസ് ഉദ്ഘാടനം ചേർത്തല യൂനിയൻ സെക്രട്ടറി വി.എൻ. ബാബു നിർവഹിച്ചു. പത്മനാഭൻ പുറത്തയിൽ, പവിത്രൻ വൈദ്യർ, എം.പി. ശശിധരൻ, ജെ. അനിൽ അനിസദനം എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ബിനേഷ് പ്ലാന്താനത്ത്, കെ.എസ്. ബാബു, പി.ടി. മന്മദൻ, പി.പി. ദിനദേവ്, ജെ.പി. വിനോദ്, റാണി ഷിബു, പ്രഭ സത്യദാസ്, ഷീല രഘുവരൻ, ഐ. ജിമോൻ, വി.ടി. സതീശൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.