ചിത്തിര ആട്ട വിളക്ക് അക്രമം; ഹൈകോടതി സ്വമേധയാ േകസെടുത്തു
text_fieldsകൊച്ചി: ചിത്തിര ആട്ടത്തിരുനാളിന് നട തുറന്നപ്പോൾ ശബരിമലയിലുണ്ടായ അക്രമസംഭവങ്ങൾ സംബന്ധിച്ച് ഹൈകോടതി സ്വമേധയാ കേസെടുത്തു. നട തുറന്ന ദിവസങ്ങളിൽ സ്ത്രീ പ്രവേശന വിഷയത്തിെൻറ പേരിൽ അരങ്ങേറിയ അതിക്രമങ്ങളും ആചാര ലംഘനങ്ങളും സംബന്ധിച്ച സ്പെഷൽ കമീഷണറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
അതിക്രമങ്ങളുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ ആവശ്യം പരിഗണിച്ച ഡിവിഷൻ ബെഞ്ച് 10 ദിവസത്തിനുശേഷം പരിഗണിക്കാനായി ഹരജി മാറ്റി.
ആചാര സംരക്ഷണത്തിെൻറ പേരിൽ പ്രതിഷേധം തുടർന്നാൽ തീർഥാടനത്തെ ബാധിക്കുമെന്നും പമ്പ, നിലക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ പ്രതിഷേധത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ സംഘടനകൾക്ക് കോടതി നിർദേശം നൽകണമെന്നതടക്കം നിർദേശങ്ങളുള്ള റിപ്പോർട്ടാണ് കമീഷണർ കൈമാറിയിരുന്നത്. ചിത്തിര ആട്ടത്തിരുനാളിന് നട തുറന്നപ്പോൾ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലേങ്കരിയടക്കമുള്ളവർ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയെന്നും ഇവിടെ ഒത്തുകൂടിയെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതിഷേധക്കാർ സാമൂഹികവിരുദ്ധ ശക്തികളുടെ പിടിയിലാകുമോയെന്ന് ആശങ്കയുണ്ടെന്നും ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ കത്തുണ്ടെന്നും സ്പെഷൽ കമീഷണർ വിശദീകരിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് റിപ്പോർട്ട് സ്വമേധയാ ഹരജിയായി പരിഗണിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.