സി.പി.എമ്മുകാർ വീട്ടിലേക്ക് ബോംബെറിഞ്ഞുവെന്ന് ചിത്രലേഖ
text_fieldsകണ്ണൂർ: സി.പി.എം പ്രവർത്തകർ വീടിന് നേരെ ബോംബെറിഞ്ഞതായി ചിത്രലേഖ. ഫേസ്ബുക്ക് ലൈവിലൂടെയാണ് അക്രമിക്കപ്പെട്ട വിവരം ചിത്രലേഖ അറിയിച്ചത്. ഭര്‍ത്താവിന്റെ ശരീരത്തിൽ പരിക്കേറ്റതും ചില്ലുകള്‍ തകര്‍ന്നതും ലൈവില്‍ കാണിക്കുന്നുണ്ട്. എവിടെ പോയാലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും ചിത്രലേഖ പറയുന്നു.
ഇതേതുടർന്ന് വളപട്ടണം പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചു. േബാംബറിഞ്ഞതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും ജനൽചില്ലുകൾ തകർത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പരാതി ലഭിച്ചാൽ കേസെടുക്കും. പ്രതികളെ കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ജോലി ചെയ്തു ജീവിക്കാൻ സി.പി.എമ്മുകാർ അനുവദിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തുവന്ന ദലിത് ഒാട്ടോഡ്രൈവർ ചിത്രലേഖ ജനുവരിയിലാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അനുവദിച്ച കാട്ടാമ്പള്ളിയിലെ ജലസേചന വകുപ്പിെൻറ അഞ്ചു സെൻറ് സ്ഥലത്താണ് വീട് നിർമിച്ചത്. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള സഹായവും വായ്പയെടുത്തുമാണ് വീട് നിർമാണം പൂർത്തിയാക്കിയത്.
വടകര സ്വദേശി ശ്രീഷ്കാന്തുമായുള്ള വിവാഹത്തെ തുടർന്നാണ് പ്രശ്നത്തിെൻറ തുടക്കമെന്നാണ് ചിത്രലേഖ പറയുന്നത്. ദലിത് വിഭാഗത്തിൽപെട്ട ചിത്രലേഖയെ മറ്റൊരു സമുദായക്കാരനായ ശ്രീഷ്കാന്ത് വിവാഹം ചെയ്തതാണ് ഇതിന് കാരണമെന്നും ചിത്രലേഖ പറയുന്നു. തൊഴിലെടുത്തു ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് 122 ദിവസം കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ ചിത്രലേഖ സമരം നടത്തിയിരുന്നു.
എടാട്ടുനിന്ന് കാട്ടാമ്പള്ളിയിലെ വാടകവീട്ടിലേക്ക് താമസം മാറേണ്ടിയും വന്നു. 15 വർഷം മുമ്പ് വായ്പയെടുത്ത് വാങ്ങിയ ഒാേട്ടാ ഒാടിച്ചായിരുന്നു ചിത്രലേഖയും കുടുംബവും എടാട്ട് കഴിഞ്ഞിരുന്നത്. എന്നാൽ, ഒാട്ടോറിക്ഷക്കുനേരെ പലതവണ അതിക്രമമുണ്ടായി. ഒടുവിൽ ഒാേട്ടാ കത്തിക്കുകവരെ ചെയ്തു. ഗത്യന്തരമില്ലാതെയാണ് കാട്ടാമ്പള്ളിയിൽ വാടകവീട്ടിലേക്ക് മാറിയത്. ഒടുവിൽ ഏറെ കഷ്ടപ്പെട്ടാണ് പുതിയ വീട് നിർമ്മിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.