അടൂർ എൽ.ഡി.എഫിന്റെ ഉറച്ച തട്ടകമെന്ന് തെളിയിച്ച് ചിറ്റയം ഗോപകുമാർ
text_fieldsകോണ്‍ഗ്രസിെൻറയും
ബി.ജെ.പിയുടെയും വോട്ട് ചോര്‍ന്നു
അടൂര്‍: അടൂർ എൽ.ഡി.എഫിെൻറ ഉറച്ച തട്ടകമെന്ന് തെളിയിച്ച് ചിറ്റയം ഗോപകുമാർ. യു.ഡി.എഫിെൻറയും എന്‍.ഡി.എയുടെയും വോട്ടുകള്‍ ചിറ്റയത്തിന് ലഭിച്ചു എന്നതാണ് തെരഞ്ഞെടുപ്പുഫലം പ്രകടമാക്കുന്നത്. മണ്ഡലം നിവാസികളായ കോണ്‍ഗ്രസ് നേതാക്കളെ തഴഞ്ഞ് മറ്റൊരിടത്തുനിന്ന്് സ്ഥാനാര്‍ഥിയായി എത്തിച്ച എം.ജി. കണ്ണനും കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലെത്തി എന്‍.ഡി.എ സ്ഥാനാര്‍ഥിയായ അഡ്വ. കെ. പ്രതാപനും അടൂരിലെ അടര്‍ക്കളത്തില്‍ മത്സരിച്ചത് അവര്‍ പ്രാതിനിധ്യം നല്കുന്ന മുന്നണികളിലെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വികാരം മാനിക്കാതെയാണെന്ന് ആക്ഷേപമുയർന്നിരുന്നു.
ഇതെല്ലാം പ്രതിഫലിെച്ചന്നാണ് തെരഞ്ഞടുപ്പുഫലം പറയുന്നത്. പരസ്യ ബോര്‍ഡുകളും പോസ്റ്ററുകളും എല്‍.ഡി.എഫിനെക്കാളും എന്‍.ഡി.എയെക്കാളും തുലോം കുറവായിരുന്നു യു.ഡി.എഫിന്. സാമ്പത്തിക പിന്നാക്കം നില്ക്കുന്ന കുടുംബത്തിലെ അംഗം എന്ന നിലയില്‍ കണ്ണന് സ്വന്തം നിലയില്‍ പ്രചാരണം നടത്തുക അസാധ്യമായിരുന്നു. പത്തുരൂപയുടെ കൂപ്പണ്‍ വിറ്റാണ് പ്രചാരണത്തിന് തുക കണ്ടെത്തിയത്. താഴേത്തട്ടില്‍ പ്രചാരണം കാര്യമായി എത്തിയിരുന്നില്ല. ആേൻറാ ആൻറണി എം.പി മുതല്‍ താഴെ ബൂത്ത് തലങ്ങളില്‍ വരെ കണ്ണനെതിരെ ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രവർത്തിക്കുന്നതായി ആരോപണമുയർന്നിരുന്നു.
എം.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏതാനും യോഗങ്ങളില്‍ മാത്രം മുഖംകാണിച്ചു പോയതേയുള്ളൂവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ അടൂരില്‍ ആേൻറാ ആൻറണി മൂന്നാം സ്ഥാനത്തായിരുന്നു. അതിെൻറ പകപോക്കൽ പോലെയായിരുന്നു എം.പിയുടെ സമീപനം. ദേശീയ നേതാക്കളാരും അടൂരിൽ എത്തിയില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, ചാണ്ടി ഉമ്മൻ എന്നിവർ മാത്രമാണ് പ്രചാരണ യോഗങ്ങളിൽ എത്തിയത്.
അടൂര്‍ നഗരസഭ മുന്‍ ചെയര്മാന് ബാബു ദിവാകരന്, കോണ്‍ഗ്രസ് മുന്‍ നേതാവ് അഡ്വ. പന്തളം പ്രതാപന് ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കി മറ്റൊരു നിയോജകമണ്ഡലം നിവാസിയായ കണ്ണനെ സ്ഥാനാര്‍ഥിയാക്കിയത് പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം ഉയർത്തിയിരുന്നു. കണ്ണൻ മകനെയെടുത്ത് റീജനല്‍ കാന്‍സര്‍ സെൻററില്‍ നില്ക്കുന്ന ചിത്രം സഹിതം പത്രങ്ങളിലും ചാനലുകളിലും വാര്‍ത്ത വന്നപ്പോള്‍ സഹതാപതരംഗം സൃഷ്ടിക്കാനാണ് എന്നുപറഞ്ഞവരില് സി.പി.എമ്മുകാരോടൊപ്പം ഒരുവിഭാഗം കോണ്‍ഗ്രസുകാരും ഉണ്ടായിരുന്നു.
പതിറ്റാണ്ടുകളായി ബി.ജെ.പിയിലും ആര്.എസ്.എസിലും പ്രവര്‍ത്തിച്ചവരെ തഴഞ്ഞാണ് കോണ്‍ഗ്രസില്‍ ടിക്കറ്റ് ലഭിച്ചില്ലെന്നു പറഞ്ഞ് ബി.ജെ.പിയിലേക്ക് ചേക്കേറിയ പന്തളം പ്രതാപന് എന്‍.ഡി.എ സീറ്റ് നല്‍കിയത്. പ്രവർത്തന പാരമ്പര്യവുമുള്ളവരെ ഒഴിവാക്കി മുൻ കോൺഗ്രസുകാരനെ പരിഗണിച്ചതിൽ ബി.ജെ.പി അണികൾ ഏറെ അതൃപ്തിയിലായിരുന്നു. പന്തളം നഗരസഭ അധ്യക്ഷ സുശീല സന്തോഷിനെ അവസാന ഘട്ടത്തിൽ സ്ഥാനാർഥിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതും ബി.ജെ.പി പ്രവർത്തകരിൽ ഒരുവിഭാഗത്തെ ചൊടിപ്പിച്ചു.
2016ൽ ലഭിച്ച വോട്ടുകൾ താരതമ്യപ്പെടുത്തിയാൽ ഇക്കുറി 40,000 വോട്ടെങ്കിലും എൻ.ഡി.എക്ക് ലഭിക്കണമായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ അടൂരിൽ രണ്ടാം സ്ഥാനത്തെത്തിയ എൻ.ഡി.എയുടെ നില മെച്ചപ്പെടുത്താൻ ഉത്തരവാദിത്തപ്പെട്ട നേതൃത്വം ശ്രമിച്ചില്ലെന്ന് പ്രവർത്തകർ പറയുന്നു.
ഇത്തവണ ഭൂരിപക്ഷം കുറഞ്ഞതിനു പിന്നില്‍ എല്‍.ഡി.എഫിലും വോട്ടുകള്‍ അട്ടിമറി ആരോപണം ഉയരുന്നു. ചിറ്റയത്തിെൻറ ഇമേജിന് കോട്ടം സംഭവിക്കുന്ന തരത്തില്‍ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗത്തിെൻറ നേതൃത്വത്തില്‍ ഒരുവിഭാഗം സമൂഹ മാധ്യമങ്ങളില്‍ കണ്ണനെതിരെ പോസ്റ്റുകളിട്ടതും വ്യാജ ലഘുലേഖയിറക്കിയതും ചിറ്റയത്തിനെതിരെ ജനവികാരം തിരിയാനും കണ്ണനോടുള്ള സഹതാപതരംഗത്തിനും കാരണമായതായി ചൂണ്ടിക്കാട്ടപ്പെടുന്നു. 2011ല്‍ 607 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ചിറ്റയം പന്തളം സുധാകരനെ തോല്പിച്ചതെങ്കില് 2016ല്‍ 25,324 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വിജയം ആവര്‍ത്തിച്ചത്. 2011ൽ ചിറ്റയത്തിന് 63,501 വോട്ടും പന്തളം സുധാകരന് 62,894 വോട്ടും 2016ൽ ചിറ്റയം ഗോപകുമാറിന് 76,034 വോട്ടും കെ.കെ. ഷാജുവിന് 50,574 വോട്ടുമാണ് ലഭിച്ചത്. 2011ല്‍ ബി.ജെ.പി സ്ഥാനാര്‍ഥി ശശിക്ക് 6210 വോട്ട് മാത്രമാണ് ലഭിച്ചത്. 2016ല്‍ അഡ്വ. പി. സുധീറിന് 25,948 വോട്ട് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.