ചിട്ടിക്കമ്പനിയുടമ ജയിലിലെത്തിയത് ദിലീപിനെ സഹായിക്കാൻ
text_fieldsആലുവ: നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിനെ കാണാന്‍ ഇരട്ടകൊലപാതക കേസിൽ പ്രതിയായിരുന്നയാള്‍ എത്തിയതായി ആരോപണം. നടന് ജയിലില്‍ സൗകര്യങ്ങളൊരുക്കാനായി ജയിലധികൃതരെ സ്വാധീനിക്കാനായിരുന്നു ആലുവ സ്വദേശിയായ ഇയാളുടെ സന്ദര്‍ശനമെന്നാണ് ആരോപണം. ഇപ്പോള്‍ ചിട്ടി നടത്തിപ്പുകാരനായ ഇയാള്‍ സന്ദര്‍ശകരെ അനുവദിക്കാത്ത ഞായറാഴ്ചയാണ് ജയിലിലെത്തിയത് എന്നതും സംശയം വർധിപ്പിക്കുന്നു. എന്നാല്‍ നടനെ കാണാനല്ല തന്നെ കാണാനാണ് ഇയാള്‍ എത്തിയതെന്നാണ് ജയില്‍ സൂപ്രണ്ട് പി.പി ബാബുരാജ് പറയുന്നത്.
സന്ദർശകൻ മുക്കാല്‍ മണിക്കൂറോളം ജയില്‍ സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തി. അവധി ദിവസമായിട്ടും ജയില്‍ സൂപ്രണ്ട് ജയിലില്‍ എത്തിയിരുന്നു. ജയിലിലെ വി.ഐ.പി തടവുകാര്‍ക്കും ജയില്‍ ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ ഇടനിലക്കാരനായി അറിയപ്പെടുന്ന ഇയാള്‍ ജയില്‍ സന്ദര്‍ശിച്ചത് ദിലീപിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ചിട്ടക്കമ്പനി ഉടമയുടെ സന്ദര്‍ശനത്തില്‍ ദുരൂഹതയില്ലെന്നും സൂപ്രണ്ടിനെ കാണാനാണ് ഇയാള്‍ എത്തിയതെന്നുമാണ് ജയില്‍ അധികൃതരുടെ വിശദീകരണം.
ഇതേക്കുറിച്ച് ജയില്‍ ജീവനക്കാരില്‍ ചിലരില്‍നിന്നുതന്നെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സംഭവത്തെപ്പറ്റി ജയില്‍ വകുപ്പ് അനൗദ്യോഗിക അന്വേഷണം തുടങ്ങിയെന്നാണ് സൂചന. കഴിഞ്ഞ ദിവസം ദിലീപിനെ സന്ദർശിക്കാനെത്തിയ സഹോദരന്‍ അനൂപുമായി രഹസ്യ സംഭാഷണം നടത്തിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സന്ദര്‍ശകരുമായി തടവുകാര്‍ രഹസ്യസംഭാഷണം നടത്താന്‍ പാടില്ലെന്ന ജയില്‍ നിയമത്തിന്‍റെ ലംഘനമുണ്ടായെന്നാണ് വിമര്‍ശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.