ലഹരി പകരാന്‍ പുതിയ ചോക്ലേറ്റ് സ്പ്രേ
text_fieldsപയ്യന്നൂര്‍: കഞ്ചാവിനും മയക്കുമരുന്നിനും പുകയില ഉല്‍പന്നങ്ങള്‍ക്കും പിന്നാലെ വായില്‍ സ്പ്രേ ചെയ്താല്‍ ലഹരിയില്‍ മുങ്ങുന്ന പുതിയ ഉല്‍പന്നം വിപണിയില്‍.
വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വ്യാപകമായി വിറ്റഴിക്കുന്ന സ്പ്രേ ശേഖരം പയ്യന്നൂരില്‍ പിടിച്ചെടുത്തു. ചൈനീസ് സ്പ്രേ ചോക്ളേറ്റ് എന്ന പേരിലാണ് ഉല്‍പന്നം അറിയപ്പെടുന്നത്. കഞ്ചാവും മറ്റ് ലഹരി ഉല്‍പന്നങ്ങളും വില്‍ക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പയ്യന്നൂര്‍ എസ്.ഐ എ.വി. ദിനേശന്‍െറ നേതൃത്വത്തില്‍ നടന്ന തിരച്ചിലിലാണ് പയ്യന്നൂര്‍ പുഞ്ചക്കാട്ടെ സ്റ്റേഷനറി കടയില്‍നിന്ന് നൂറോളം സ്പ്രേ ബോട്ടിലുകള്‍ പിടികൂടിയത്.
ബോട്ടിലിന്‍െറ കവറില്‍ ചൈനയുടെ പേരുള്ള ഇതിന് 10രൂപ മാത്രമാണ് വില. ഇത് വായിലേക്ക് സ്പ്രേ ചെയ്താല്‍ മധുരവും തരിപ്പും അനുഭവപ്പെടുമത്രെ. ക്രമേണ മദ്യം ഉള്ളില്‍ ചെന്നപോലെ ലഹരിയുണ്ടാവുമെന്നാണ് പറയുന്നത്. ഒരിക്കല്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ സ്ഥിരം ഉപയോഗിക്കേണ്ടി വരുമത്രെ. സ്പ്രേയായതിനാല്‍ ഉപയോഗിക്കുന്നതുകണ്ടാല്‍ നിരുപദ്രവകാരിയെന്നു കരുതി രക്ഷിതാക്കള്‍ കുട്ടികളെ വിലക്കാറില്ളെന്നും പറയുന്നു.
‘സൂപ്പര്‍ സ്പ്രേ കാന്‍ഡി’യെന്ന നാമത്തില്‍ വിവിധ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ചുണ്ടാക്കിയതെന്നു പറഞ്ഞാണ് വിപണിയിലത്തെിയത്. 22 മില്ലിയുടെ ബോട്ടിലിലാണ് സ്പ്രേ വിപണിയിലുള്ളത്. ഉപയോഗിക്കുമ്പോള്‍ ആദ്യം സുഗന്ധംപരത്തുമെങ്കിലും പിന്നീട് രൂക്ഷഗന്ധത്തോടെ മൂക്കില്‍ ഇരച്ചുകയറുകയും ലഹരിയും ഒപ്പം നേരിയ ശ്വാസതടസ്സമുണ്ടാവുകയും ചെയ്യുമത്രെ.
നേരത്തെ ലഹരിമിഠായിയാണ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വിപണിയിലത്തെിയത്. ഇത് പിടിക്കപ്പെട്ടതോടെയാണ് പുതിയ ഉല്‍പന്നമായ ചോക്ളേറ്റ് സ്പ്രേ രംഗത്തത്തെിയത്.
നിരോധിക്കപ്പെട്ട ലഹരി ഉല്‍പന്നങ്ങളുടെ പട്ടികയില്‍ പേരില്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ളെങ്കിലും പൊലീസ് ഇവ പിടികൂടി നശിപ്പിക്കുന്നുണ്ട്. പയ്യന്നൂരില്‍നിന്ന് പിടികൂടിയ ഉല്‍പന്നത്തിന്‍െറ സാമ്പിള്‍ തിരുവനന്തപുരത്തെ ലാബിലേക്ക് പരിശോധനക്കയച്ചതായും പരിശോധനാ ഫലം വന്ന ഉടന്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.