ക്രിസ്ത്യൻ മെഡി. കോളജുകളിൽ പി.ജി, ഡിപ്ലോമ സീറ്റുകളിൽ കനത്ത ഫീസ് വർധന
text_fields
തിരുവനന്തപുരം: ക്രിസ്ത്യൻ മെഡിക്കൽ മാനേജ്മെൻറ് ഫെഡറേഷന് കീഴിലുള്ള മെഡിക്കൽ കോളജുകളിലെ പി.ജി/പി.ജി ഡിേപ്ലാമ സീറ്റുകളിലേക്കുള്ള ഫീസ് കുത്തനെ ഉയർത്തി. ഇൗ വർഷം മുതൽ പ്രവേശനത്തിന് നീറ്റ് റാങ്ക് പട്ടിക അടിസ്ഥാനമാക്കുന്ന സാഹചര്യത്തിലാണ് ഏകീകൃത ഫീസ് നിരക്ക് നടപ്പാക്കി സർക്കാർ ഉത്തരവിറങ്ങിയത്.
പി.ജി ക്ലിനിക്കൽ കോഴ്സുകളിലേക്ക് 14 ലക്ഷം രൂപയും നോൺ ക്ലിനിക്കൽ കോഴ്സുകളിലേക്ക് 8.5 ലക്ഷം രൂപയുമാണ് ഏകീകൃത ഫീസ്. പി.ജി. ഡിേപ്ലാമ ക്ലിനിക്കൽ കോഴ്സുകളിലേക്ക് 10.5 ലക്ഷം രൂപയും സൂപ്പർ സ്പെഷാലിറ്റി കോഴ്സുകളിൽ 18.5 ലക്ഷം രൂപയുമായിരിക്കും ഫീസ്. എൻ.ആർ.െഎ സീറ്റുകളിൽ 35 ലക്ഷം രൂപയാണ് ഫീസ്.
കഴിഞ്ഞ വർഷം വരെ മൂന്ന് ഫീസ് ഘടനയായിരുന്നു പി.ജി സീറ്റുകളിലേക്ക്. സർക്കാർ സീറ്റുകളിലേക്ക് ക്ലിനിക്കൽ കോഴ്സുകളിൽ 6.5 ലക്ഷവും നോൺ ക്ലിനിക്കൽ കോഴ്സുകളിലേക്ക് 2.6 ലക്ഷം രൂപയുമായിരുന്നു ഫീസ്. ക്ലിനിക്കൽ കോഴ്സുകളിലെ മാനേജ്മെൻറ് േക്വാട്ട സീറ്റുകളിലേക്ക് 17.5 ലക്ഷവും നോൺ ക്ലിനിക്കലിൽ 6.5 ലക്ഷവുമായിരുന്നു ഫീസ്. എൻ.ആർ.െഎ സീറ്റുകളിൽ 35 ലക്ഷം രൂപയായിരുന്നു കഴിഞ്ഞ വർഷവും ഫീസ്.
ഇൗ വർഷം മുതൽ പി.ജി പ്രവേശനത്തിന് നീറ്റ് റാങ്ക് പട്ടിക നിർബന്ധമാക്കിയ സാഹചര്യത്തിൽ മുഴുവൻ സീറ്റുകളിലേക്കും സർക്കാർ നേരിട്ടാണ് പ്രവേശനം നൽകുക. ഏകീകൃത ഫീസ് നിരക്ക് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസ ക്രിസ്ത്യൻ മാനേജ്മെൻറ് അസോസിയേഷനുമായി സർക്കാർ ചർച്ച നടത്തിയിരുന്നു.
ചർച്ചയിലെ ധാരണയെ തുടർന്നാണ് ഉത്തരവ് പുറെപ്പടുവിച്ചത്. സ്വകാര്യ സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറ് അസോസിയേഷനുമായി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. തൃശൂർ അമല, ജൂബിലി മിഷൻ, കോലഞ്ചേരി, പുഷ്പഗിരി കോളജുകളാണ് ക്രിസ്ത്യൻ മാനേജ്മെൻറ് അസോസിയേഷന് കീഴിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.