Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രിസ്ത്യൻ സെമിത്തേരി...

ക്രിസ്ത്യൻ സെമിത്തേരി നിയമം: വിശദീകരണത്തിന്​ മൂന്നാഴ്​ചകൂടി അനുവദിച്ചു

text_fields
bookmark_border
Christian Cemetery Law: Three more weeks allowed for explanation
cancel

കൊ​ച്ചി: 2020ലെ ​കേ​ര​ള ക്രി​സ്ത്യ​ൻ (മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്-​യാ​ക്കോ​ബാ​യ) സെ​മി​ത്തേ​രി​ക​ളി​ൽ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്യാ​നു​ള്ള അ​വ​കാ​ശം സം​ര​ക്ഷി​ക്ക​ൽ നി​യ​മ​ത്തി​നെ​തി​രാ​യ ഹ​ര​ജി​യി​ൽ വി​ശ​ദീ​ക​ര​ണ​ത്തി​ന്​ ഹൈ​കോ​ട​തി സ​ർ​ക്കാ​റി​ന്​ മൂ​ന്നാ​ഴ്​​ച​കൂ​ടി സ​മ​യം അ​നു​വ​ദി​ച്ചു.പ​ള്ളി​ത്ത​ർ​ക്ക​ത്തി​ൽ ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ന് അ​നു​കൂ​ല​മാ​യ സു​പ്രീം കോ​ട​തി വി​ധി​ക്ക് വി​രു​ദ്ധ​വും സ്വേ​ച്ഛാ​പ​ര​വും വി​വേ​ച​ന​പ​ര​വു​മാ​ണ് നി​യ​മ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്​​സ്​ വി​ഭാ​ഗം ന​ൽ​കി​യ ഹ​ര​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

വി​ശ​ദീ​ക​ര​ണ​ത്തി​ന്​ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ആ​വ​ശ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​ലെ ഇ​ട​വ​കാം​ഗ​ങ്ങ​ൾ മ​രി​ച്ചാ​ൽ സ​ഭാ​ത​ർ​ക്കം ക​ണ​ക്കി​ലെ​ടു​ക്കാ​തെ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കാ​ൻ അ​വ​കാ​ശം ന​ൽ​കു​ന്ന​താ​ണ് 2020 ഫെ​ബ്രു​വ​രി 18ന് ​കൊ​ണ്ടു​വ​ന്ന നി​യ​മം.

കെ.​എ​സ്. വ​ർ​ഗീ​സ് കേ​സി​ൽ ഒാ​ർ​ത്ത​ഡോ​ക്സ്-​യാ​ക്കോ​ബാ​യ സ​ഭാ ത​ർ​ക്കം പ​രി​ഗ​ണി​ച്ച സു​പ്രീം കോ​ട​തി 1934ലെ ​സ​ഭാ ഭ​ര​ണ​ഘ​ട​ന​യ​നു​സ​രി​ച്ചാ​ണ് പ​ള്ളി​ക​ൾ ഭ​രി​ക്കേ​ണ്ട​തെ​ന്ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇൗ ​വി​ധി മ​റി​ക​ട​ക്കാ​നാ​ണ് കേ​ര​ള ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി നി​യ​മം സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നാ​ണ് ഹ​ര​ജി​യി​ലെ ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:explanationChristian Cemetery Law
News Summary - Christian Cemetery Law: Three more weeks allowed for explanation
Next Story