‘മണിപ്പൂർ: മോദി മിണ്ടും അച്ഛാ, മിണ്ടും’ -എന്നുമിണ്ടുമെന്ന് ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി
text_fieldsെകാച്ചി: കണ്ഡമാൽ കലാപം പോലെയാണ് മണിപ്പൂരിലെ ക്രൈസ്തവ വംശഹത്യയെന്ന് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഫാദർ ജേക്കബ് ജി. പാലക്കാപ്പിള്ളി. എറണാകുളം ഡി.സി.സി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിൽ 60 ദിവസമായി മനുഷ്യക്കുരുതി തുടർന്നിട്ടും പ്രധാനമന്ത്രി പ്രതികരിക്കാത്തതിനെ കുറിച്ച് കേരളത്തിലെ പ്രമുഖ ബി.െജ.പി നോവിനോട് ചോദിച്ചപ്പോൾ ‘അദ്ദേഹം മിണ്ടും അച്ഛാ, അദ്ദേഹം മിണ്ടും’ എന്നായിരുന്നു മറുപടിയെന്ന് ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി പറഞ്ഞു. എന്നാൽ, എന്നു മിണ്ടുമെന്ന് മാത്രം അറിയില്ലെന്നും ഫാദർ പറഞ്ഞു. സംഘപരിവാറിനും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷവിമർശനമാണ് ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി നടത്തിയത്.
മണിപ്പൂരിലെ ക്രൈസ്തവരുടെ നിലവിളി കേട്ടത് രാഹുൽഗാന്ധി മാത്രമാണെന്ന് സമസ്ത നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരെ വെറുപ്പ് പടർത്തി വേട്ട നടത്തുകയാണ്. മണിപ്പൂർ വംശഹത്യയിൽ മോദി മൗനം പാലിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജനജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്തു. ഫാദർ പോൾ തേലക്കാട്, സണ്ണി എം. കപിക്കാട്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.