ന്യൂനപക്ഷക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തതിനെ സ്വാഗതം ചെയ്ത് ക്രിസ്ത്യൻ സംഘടനകൾ
text_fieldsകൊച്ചി: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത് ക്രിസ്ത്യൻ സംഘടനകൾ. പൊതുസമൂഹം ഏറെ ചര്‍ച്ച ചെയ്തതും ന്യൂനപക്ഷങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടതുമായ കാര്യമാണ് ഇതെന്ന് കെ.സി.ബി.സി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു. പൊതുവികാരം മാനിച്ച് ഉചിത തീരുമാനമെടുത്ത മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാഗതം ചെയ്ത് സി.ബി.സി.െഎ
കോട്ടയം: ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് ഉചിത തീരുമാനമെന്ന് സി.ബി.സി.ഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി വി.സി. സെബാസ്റ്റ്യന്‍.
എല്ലാ മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ക്ഷേമപദ്ധതികളില്‍ തുല്യനീതി നടപ്പാക്കണം. ഇക്കാര്യത്തില്‍ ക്രൈസ്തവർ കടുത്ത വിവേചനമാണ് ഇക്കാലമത്രയും അനുഭവിച്ചത്. പിന്നാക്കാവസ്ഥ മാത്രമായിരിക്കരുത് ക്ഷേമപദ്ധതികളുടെ മാനദണ്ഡം. ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്ന മതന്യൂനപക്ഷ വിഭാഗങ്ങളെയാണ് ക്ഷേമപദ്ധതി നടപ്പാക്കി സര്‍ക്കാറുകള്‍ സംരക്ഷിക്കേണ്ടതെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു.
സ്വാഗതാർഹം –വി.വി. അഗസ്റ്റിൻ
കൊച്ചി: ന്യൂനപക്ഷ ക്ഷേമ, പ്രവാസികാര്യ വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതം ചെയ്യുെന്നന്ന് കേന്ദ്ര ന്യൂനപക്ഷ കമീഷൻ മുൻ അംഗം വി.വി. അഗസ്റ്റിൻ. ഏറെക്കാലമായി ക്രൈസ്തവ ന്യൂനപക്ഷത്തിന് പരാതിയുണ്ടായിരുന്ന വകുപ്പാണിത്.
ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിന് ജനസംഖ്യാനുപാതികമല്ലാത്ത 80 ശതമാനം ആനുകൂല്യം ലഭിച്ചുകൊണ്ടിരുന്നിട്ട് കാലമേറെയായി.
മുഖ്യമന്ത്രി നേരിട്ട് ന്യൂനപക്ഷക്ഷേമ വകുപ്പ് ചുമതല ഏറ്റെടുക്കുന്നതോടെ ക്രൈസ്തവ ന്യൂനപക്ഷത്തിന് നീതിലഭിക്കും-അഗസ്റ്റിൻ പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.