സഭ നേതൃത്വം മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു
text_fieldsകോട്ടയം: വിദ്യാഭ്യാസത്തെ ലാഭക്കണ്ണോടെ കാണുന്ന പ്രവണത ക്രൈസ്തവ മാനേജ്മെന്‍റ് സ്ഥാപനങ്ങളിലേക്കും വ്യാപിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലെ അതൃപ്തി, പരസ്യവിമര്‍ശത്തിനും വിവാദത്തിനും ഇടനല്‍കാതെ സഭ നേതൃത്വം മുഖ്യമന്ത്രിയെ നേരിട്ടറിയിച്ചു. ബുധനാഴ്ച ക്ളിഫ്ഹൗസിലത്തെിയായിരുന്നു സഭ നേതൃത്വം മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചത്.
ക്രൈസ്തവ മാനേജ്മെന്‍റുകള്‍ വിദ്യാഭ്യാസ കച്ചവടത്തെ പ്രോത്സാഹിപ്പിക്കില്ല. സഭയുമായി ബന്ധപ്പെട്ട ഏതെങ്കിലും സ്ഥാപനത്തില്‍ വഴിവിട്ട പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ അതിന്‍െറ പേരില്‍ സഭയെയും സ്ഥാപനങ്ങളെയും മൊത്തം പഴിക്കരുത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സ്വാശ്രയ കോളജുകള്‍ക്കെതിരെ പൊതുവായി നടക്കുന്ന നീക്കങ്ങളെ ക്രൈസ്തവ സമൂഹം അംഗീകരിക്കില്ളെന്നും സഭ നേതൃത്വം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കൂടിക്കാഴ്ചയില്‍ സംതൃപ്തരാണെന്നും എല്ലാ വിഷയങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയെന്നും ചര്‍ച്ചക്ക് മുന്‍കൈയെടുത്ത കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
എന്നാല്‍, താന്‍ ഉദ്ദേശിച്ചതല്ല വാര്‍ത്തയായതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ദോഷകരമാകുന്ന തീരുമാനങ്ങളൊന്നും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകില്ളെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും ബിഷപ് അറിയിച്ചു. പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങളിലെ അതൃപ്തിയും സഭ നേതൃത്വം ബുധനാഴ്ച മുഖ്യമന്ത്രിയെ അറിയിച്ചു. സ്വാശ്രയ-എയ്ഡഡ് കോളജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കാത്തതിലും നേരത്തേ അനുവദിച്ച കോഴ്സുകള്‍ക്ക് അധ്യാപക നിയമന നടപടികള്‍ വൈകുന്നതിലും പ്രതിഷേധം അറിയിച്ചു.
കെ.സിബി.സി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് സൂസെപാക്യം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കര്‍ദിനാള്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ എന്നിവരും മുഖ്യമന്ത്രിയെ കാണാനത്തെിയിരുന്നു. ഇടതു സര്‍ക്കാറിന്‍െറ വിദ്യാഭ്യാസ നയങ്ങളില്‍ ക്രൈസ്തവ സഭകള്‍ക്ക് പുറമെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എന്‍.എസ്.എസിനും കടുത്ത അതൃപ്തിയുള്ളതായാണ് വിവരം. എന്നാല്‍, നായര്‍ സര്‍വിസ് സൊസൈറ്റി പ്രതിഷേധം മുഖ്യമന്ത്രിയെയോ വിദ്യാഭ്യാസ മന്ത്രിയെയോ നേരിട്ട് അറിയിച്ചിട്ടില്ല. എന്‍.എസ്.എസിന് ഇക്കാര്യത്തിലുള്ള അതൃപ്തി മന്നം ജയന്തി സമ്മേളനത്തില്‍ പ്രമേയത്തിലൂടെ പ്രകടിപ്പിച്ചിരുന്നു.
വിമര്‍ശനം ആത്മ വിമര്‍ശനത്തോടെ കാണണം –ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
കൊച്ചി: ക്രൈസ്തവ മാനേജ്മെന്‍റുകളും സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ കച്ചവടവത്കരിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനം ആത്മവിമര്‍ശനത്തോടെ കാണാന്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ തയാറാകണമെന്ന് ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്‍റ് ജോസഫ് വെളിവിലും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ലാലന്‍ തരകനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസത്തെ സേവനമേഖലയായിക്കണ്ട് സമൂഹത്തിലെ താഴെതട്ടിലുള്ളവര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന് നല്‍കിയ മുന്‍ കാലങ്ങള്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ മറക്കരുത്. ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സിലിന്‍െറ സ്വാശ്രയ വിഷയത്തിലെ നിലപാട് രാജ്യത്തെ നിയമവ്യവസ്ഥകളോടുള്ള വെല്ലുവിളിയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനുള്ള സര്‍ക്കാറിന്‍െറ നീക്കം കൗണ്‍സില്‍ സ്വാഗതം ചെയ്യുന്നതായും ക്രൈസ്തവ സമൂഹത്തിന്‍െറ സമ്പത്ത് ജനാധിപത്യ വ്യവസ്ഥകള്‍ക്ക് വിധേയമായും രാജ്യത്തിന്‍െറ ഭരണഘടനക്ക് കീഴ്പ്പെട്ടും കൈകാര്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.