ക്രൈസ്തവ ഗാനരചയിതാവും അപ്പൊസ്തൊലിക്ക് ചർച്ച് ഓഫ് ഗോഡ് അധ്യക്ഷനുമായ പാസ്റ്റർ പി.വി. ചുമ്മാർ നിര്യാതനായി
text_fieldsകുന്നംകുളം: ക്രൈസ്തവ ഗാനരചയിതാവും അപ്പൊസ്തൊലിക്ക് ചർച്ച് ഓഫ് ഗോഡ് അധ്യക്ഷനുമായ പാസ്റ്റർ പി.വി. ചുമ്മാർ (92) നിര്യാതനായി.
‘അഴലേറും ജീവിത മരുവിൽ നീ കേഴുകയോ ഇനി സഹജാ’, ‘എന്നും നടത്തും അവൻ എന്നെ നടത്തും’, ‘ഉന്നത മാർഗത്തിൽ വാഗ്ദത്തങ്ങളിൽ’, ‘ലക്ഷ്യമോ ലക്ഷ്യമോ വിശ്വാസത്തിൻ നായകൻ’, ‘ദിവ്യ തേജസിൽ യേശു സന്നിധൗ ധന്യമായി വാഴും ഞാൻ’ തുടങ്ങി പ്രസിദ്ധമായ ഒട്ടേറെ ക്രിസ്തീയ ഭക്തി ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
കഴിഞ്ഞ ആറര പതിറ്റാണ്ടായി ക്രൈസ്തവ പ്രേഷിതരംഗത്ത് പ്രവർത്തിക്കുന്നു. പഴഞ്ഞി പുലിക്കോട്ടിൽ വറുതുണ്ണി–ചെറിച്ചി ദമ്പതികളുടെ മകനായി 1932 ഓഗസ്റ്റ് 20നാണ് ജനനം. ഭാര്യ: പരേതയായ ആലപ്പാട്ട് ചെമ്പൻ തങ്കമ്മ.
മക്കൾ: ആൽഫ മോൾ, ബെക്കി, പി.സി. ഗ്ലെന്നി (മന്ന ചീഫ് എഡിറ്റർ, യു.എ.ഇ, മാധ്യമം കുന്നംകുളം മുൻ ലേഖകൻ), പി.സി. ഡെന്നി (മാധ്യമം കുന്നംകുളം ലേഖകൻ). മരുമക്കൾ: ജോർജ്, ആശ, അനുഗ്രഹ, മായ. സംസ്കാരം ശനിയാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.