ക്രിസ്മസ് ഭക്ഷ്യക്കിറ്റിന് ചെലവ് 482 കോടി; വിതരണം ഇന്നുമുതൽ
text_fieldsതിരുവനന്തപുരം: ക്രിസ്മസ് പ്രമാണിച്ച് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം വ്യാഴാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 482 കോടി രൂപയാണ് ചെലവ്.
ഒക്ടോബറിലെ കിറ്റ് വാങ്ങാനുള്ള അവസാന തീയതി ഡിസംബർ അഞ്ചാണ്. നവംബർ കിറ്റ് വിതരണം ഇതോടൊപ്പം തുടരും. നവംബറിലെ റീെട്ടയിൽ റേഷൻ വിതരണവും ഡിസംബർ അഞ്ചുവരെ തുടരും.
സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലും കിറ്റ് വിതരണം ചെയ്തിരുന്നു. സാധാരണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുകയാണ് ഉപയോഗിക്കാറെങ്കിലും ഇക്കുറി ബജറ്റ് വിഹിതവും അനുവദിച്ചു. 88.92 ലക്ഷം പേർക്ക് ഗുണം കിട്ടും. സർക്കാർ പ്രഖ്യാപിച്ച നൂറ് ദിന കർമപരിപാടിയിൽ ഉണ്ടായിരുന്ന 155 പദ്ധതികളിെല 912 ഘടകങ്ങളിൽ 799 എണ്ണവും പൂർത്തിയായി. ബാക്കി 113 ഘടകങ്ങളിൽ പലതും പൂർത്തിയായെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതുകൊണ്ടാണ് ഉദ്ഘാടനം ചെയ്യാത്തത്. ഡിസംബറിൽ ഇവ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.