ക്രിസ്മസ്-ന്യൂ ഇയര്‍; ഉത്സവകാല പരിശോധന ശക്തമാക്കണം -കൊല്ലം കലക്ടര്‍
text_fieldsകൊല്ലം: ക്രിസ്മസ്-ന്യൂ ഇയര്‍ ഉത്സവകാല പരിശോധനകള്‍ ശക്തമാക്കണമെന്ന് ജില്ല കലക്ടര്‍ എന്‍. ദേവിദാസ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ലഹരിവസ്തുക്കളുടെ വിപണനം തടയുന്നതിനായി പ്രത്യേക സ്ക്വാഡുകള്‍ പരിശോധന നടത്തണം. പരിശോധനയും എന്‍ഫോഴ്സ്മെന്റ് നടപടികളും ശാക്തീകരിക്കുന്നതിനായി ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. സ്ഥിരം കുറ്റവാളികളെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് വകുപ്പിനെ ചുമതലപ്പെടുത്തി. ഹൗസ് ബോട്ടുകള്‍, ഹോം സ്റ്റേകള്‍, ഡി.ജെ പാര്‍ട്ടികള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തണം.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നിരോധിത ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും തടയുന്നതിനായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ചെക്പോസ്റ്റുകളില്‍ കൂടുതല്‍ പരിശോധന നടത്തണം. ഉത്സവകാലത്തെ വിലവര്‍ധനയും പൂഴ്ത്തിെവപ്പും തടയുന്നതിന് ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, ആരോഗ്യവകുപ്പ്, തഹസില്‍ദാര്‍മാര്‍ എന്നിവരുടെ സ്ക്വാഡുകള്‍ കൃത്യമായ പരിശോധനകള്‍ നടത്തണം. അറവുശാലകളില്‍ വൃത്തിഹീനമായ സാഹചര്യം ഇെല്ലന്നും അനധികൃത കശാപ്പ് നടക്കുന്നില്ലെന്നും ബന്ധപ്പെട്ട മുന്‍സിപ്പാലിറ്റികളും കോര്‍പറേഷനും ഉറപ്പുവരുത്തണം.
സ്ഥിരം പരിശോധനകള്‍ക്ക് പുറമെ ബസ്സ്റ്റാൻഡ്, റെയില്‍വേ സ്റ്റേഷന്, അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍ എന്നിവ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തണം. സ്കൂള്‍-കോളജ് വിദ്യര്‍ഥികള്‍ക്കായി ബോധവത്കരണ ക്ലാസുകള്‍, വിവിധ ക്ലബുകളുടെ പ്രവര്‍ത്തനം എന്നിവ ശക്തിപ്പെടുത്തണം. ക്രമസമാധാന-ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതെയുള്ള ഉത്സവകാലം ഒരുക്കാന്‍ എല്ലാ വകുപ്പുകളും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. സബ് കലക്ടര്‍ മുകുന്ദ് ഠാക്കുര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.