ക്രിസ്മസ്-പുതുവത്സരം: മലയാളി കുടിച്ചത് 543 കോടിയുടെ മദ്യം; കൂടുതൽ വിറ്റത് തിരുവനന്തപുരം പവർ ഹൗസ് റോഡ് ബെവ്കോ ഔട്ട് ലെറ്റ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ്- പുതുവത്സര സീസണിൽ വിറ്റത് 543.13 കോടിയുടെ മദ്യം. കഴിഞ്ഞ മാസം 22 മുതൽ 31വരെയുള്ള മദ്യവിൽപനയുടെ കണക്കാണിത്. കഴിഞ്ഞ വർഷത്തെക്കാൾ 27 കോടിയുടെ അധിക വിൽപനയാണ് ഇക്കുറിയുണ്ടായത്.
ജനുവരി 31നു മാത്രം വിറ്റത് 94.54 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഈ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു കോടിയുടെ അധിക വിൽപനയുണ്ടായി. ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ബെവ്ക്കോ ഔട്ട് ലെറ്റിലാണ്. 1.02 കോടിയുടെ മദ്യമാണ് ഇവിടെ വിറ്റത്. എറണാകുളം രവിപുരം- 77.06 ലക്ഷം രൂപയുടെ മദ്യവും ഇരിങ്ങാലക്കുടയില്‍ 76.06 ലക്ഷത്തിന്‍റെ മദ്യവും വിറ്റു.
സംസ്ഥാനത്ത് ഇത്തവണ ക്രിസ്മസിനും റെക്കോഡ് മദ്യ വില്‍പനയാണ് നടന്നത്. മൂന്നു ദിവസംകൊണ്ട് വെയർ ഹൗസ് വിൽപന ഉൾപ്പെടെ മൊത്തം 230. 47 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം 210. 35 കോടിയായിരുന്നു. ക്രിസ്മസ് തലേന്നായ ഞായറാഴ്ച ഔട്ട്‌ലെറ്റ് വഴി മാത്രം 70.73 കോടിയുടെ മദ്യവില്‍പന നടന്നു.
കഴിഞ്ഞ വര്‍ഷം ക്രിസ്മസ് തലേന്ന് 69.55 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. ക്രിസ്മസ് തലേന്ന് റെക്കോഡ് വിൽപന ചാലക്കുടിയിലാണ്- 63.85 ലക്ഷം. ഡിസംബര്‍ 22ന് 75.70 കോടി രൂപയുടെ മദ്യവില്‍പനയാണ് നടന്നത്. 2022 ഡിസംബര്‍ 22ന് 65.39 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഡിസംബർ 23 ന് 84.04 കോടി രൂപ മദ്യവില്‍പന നടന്നു. 2022 ഡിസംബർ 23ന് 75.41 കോടി രൂപയുടെ മദ്യവില്‍പനയാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.