ചൂരൽമല ദുരന്തം: സാലറി ചലഞ്ച് ഇനത്തിൽ 231 കോടി രൂപ ലഭിച്ചു- മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ചൂരൽമല ദുരന്തത്തെ തുടർന്ന് വയനാട് പുനരുധിവാസത്തിനായി സാലറി ചലഞ്ച് ഇനത്തിൽ 231 ( 231, 20, 97, 662) കോടി രൂപ ലഭിച്ചുവെന്ന് മുഖ്യമന്ത്രി. ലിന്റോ ജോസഫിന്റെ ചോദ്യത്തിന് മറുപടി നൽകി. വയനാട് മേപ്പാടി ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിന്റെ ഭാഗമായി, സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിലവിൽ ലഭ്യമായ തുകയിൽ നിന്നും 120 കോടി രൂപ മാനദണ്ഡങ്ങൾക്ക് അതീതമായി മേപ്പാടി ദുരന്തത്തിനായി വിനിയോഗിക്കുവാൻ ഹൈക്കോടതി അനുമതി നല്ലി.
മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങൾക്ക് പ്രത്യേക സഹായത്തിനുള്ള പദ്ധതി(എസ്.എ.എസ്.സി.ഐ) പദ്ധതി മുഖേന തുക അനുവദിക്കുന്നതിനായി കേന്ദ്ര സർക്കാരിന് പ്രൊപ്പോസൽ തയാറാക്കി സമർപ്പിച്ചിരുന്നു. ഈ പ്രൊപ്പോസൽ അംഗീകരിച്ച് സംസ്ഥാന സർക്കാർ ശുപാർശ സമർപ്പിച്ചിരുന്ന 16 പദ്ധതികൾ നടപ്പിലാക്കുന്നതിനായി 529.50 കോടി രൂപ അനുവദിച്ച് നൽകി.
കേന്ദ്ര സർക്കാർ പദ്ധതികളുടെ ഫ്ലെക്സി ഫണ്ടുകൾ കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ 25 ശതമാനം വരെ ദുരന്ത നിവാരണത്തിന് വിനിയോഗിക്കാൻ സാധിക്കും. രാജ്യത്തെ മുഴുവൻ എം.പിമാർക്കും മേപ്പാടി പുനർനിർമ്മാണത്തിന് തുക അനുമവദിക്കാം.
കേരളത്തിലെ എം.പിമാരിൽ ജോൺ ബ്രിട്ടാസ് ഒരു കോടി നൽകി. ഷാഫി പറമ്പിൽ, പി.പി.സുനീർ, കെ രാധാകൃഷ്ണൻ, ഡോ.വി. ശിവദാസൻ, എ.എ.റഹീം, ജോസ് കെ. മാണി, പി. സന്തോഷ്കുമാർ എന്നിവർ 25 ലക്ഷം വീതവും എൻ.കെ. പ്രേമചന്ദ്രൻ- 10 ലക്ഷം, പി.ടി. ഉഷ- അഞ്ച് ലക്ഷവും നൽകിയെന്ന് മുഖ്യമന്ത്രി നിയസഭയിൽ പി.ടി.എ റഹീമിന് മറുപടി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.