ചർച്ച് ആക്ട്: സർക്കാറിന്‍റേത് വസ്തുതാവിരുദ്ധ നിലപാട് -കെ.സി.ബി.സി
text_fieldsകൊച്ചി: ചർച്ച് ആക്ട് വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെ കെ.സി.ബി.സി. നിയമം ഉണ്ടാക്കുന്നതിന് ന്യായീകരണമായി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവും ആണെന്ന് കെ.സി.ബി.സി പറഞ്ഞു.
സഭയുടെ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിന് നിയമമില്ലായെന്ന് പറയുന്നത് തെറ്റാണ്. ഇക്കാര്യത്തിൽ രാജ്യത്തെ നിയമങ്ങളും സഭാ നിയമങ്ങളും ബാധകമാണ്. പുതിയ നിയമം വേണമെന്ന ആവശ്യം കത്തോലിക്ക സഭ ഉന്നയിച്ചിട്ടില്ല. ക്രൈസ്തവ നാമധാരികളും അസംതൃപ്തരുമായ ഒറ്റപ്പെട്ട ചിലരുമാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും കെ.സി.ബി.സി വ്യക്തമാക്കി.
നിയമലംഘനം ഉണ്ടായാൽ സഭാ അധികാരികളെയോ സിവിൽ കോടതികളെയോ സമീപിക്കാം. സഭയിലെ ഏതെങ്കിലും ഒരംഗത്തിന് ഇപ്പോഴത്തെ വ്യവസ്ഥിതിയിൽ തൃപ്തിയില്ലെങ്കിൽ അത് സഭയെ കൊണ്ട് സമ്മതിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ, സർക്കാറിനോട് ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ആവശ്യപ്പെടുന്നത് ന്യായമല്ല.
വഖഫ് ബോർഡ്, ദേവസ്വം ബോർഡ് തുടങ്ങിയ സംവിധാനങ്ങൾ ചൂണ്ടിക്കാട്ടി ക്രൈസ്തവർക്ക് സമാന സംവിധാനം വേണമെന്ന് ആവശ്യപ്പെടുന്നത് യുക്തിസഹമല്ലെന്നും കെ.സി.ബി.സി വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.