ചർച്ച് ആക്ട്: നിയമപരിഷ്കരണ കമീഷൻ വീണ്ടും പരിഗണിക്കുന്നു
text_fieldsകോട്ടയം: എറണാകുളം-അങ്കമാലി അതിരൂപത ഭൂമി വിവാദത്തെത്തുടർന്ന് സഭ സ്വത്തുകളുടെ അവകാശം തർക്കവിഷയമാകുന്നതിനിടെ, ജസ്റ്റിസ് െക.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമീഷൻ ചർച്ച് ആക്ട് നടപ്പാക്കണമെന്ന ശിപാർശ വീണ്ടും പരിഗണിക്കുന്നു. ക്രൈസ്തവ സഭകളുടെ സ്വത്തുകൾ കൈകാര്യം ചെയ്യാൻ വിശ്വാസികൾക്ക് അധികാരം നൽകുന്നതിനായി ചർച്ച് ആക്ട് നടപ്പിലാക്കണമെന്ന് നേരേത്ത ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ചെയർമാനായ നിയമപരിഷ്കരണ കമീഷൻ ശിപാർശചെയ്തിരുന്നു. ഇതിനായി കരടിന് രൂപവും നൽകിയിരുന്നു. എന്നാൽ, സഭയുെട ശക്തമായ എതിർപ്പിനെത്തുടർന്ന് ശിപാർശ സമർപ്പിച്ച് ഒമ്പതാണ്ട് പിന്നിട്ടും ഇതിൽ തീരുമാനമെടുക്കാൻ മാറിമാറിവന്ന സർക്കാറുകളൊന്നും തയാറായില്ല.
കഴിഞ്ഞദിവസം ഭൂമിയിടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന വിധിയൊടൊപ്പം ഹൈേകാടതി നടത്തിയ അഭിപ്രായപ്രകടത്തോടെ വിഷയം വീണ്ടും സജീവമായിരിക്കുകയാണ്. അതിരൂപതയുടെ സ്വത്തുക്കൾ വിശ്വാസികളുടേതാണെന്നും തന്നിഷ്ടപ്രകാരം കൈകാര്യം ചെയ്യാൻ കർദിനാളിന് അവകാശമിെല്ലന്നും സ്വത്തുക്കൾ കർദിനാളിേൻറതായി കാണാനാകിെല്ലന്നും ഹൈേകാടതി വ്യക്തമാക്കിയിരുന്നു. ഇൗ സാഹചര്യത്തിലാണ് നിയമപരിഷ്കരണ കമീഷൻ ഇത് പരിഗണിക്കുന്നത്.
2009ലാണ് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ചെയർമാനായ കമീഷൻ സർക്കാറിന് ശിപാർശ നൽകിയത്. സഭയിൽ ജനാധിപത്യം കൊണ്ടുവരണമെന്നും ഇതിനായി കരട് ചർച്ച് ആക്ട് നടപ്പാക്കണമെന്നും ഇതിൽ വ്യക്തമാക്കിയിരുന്നു. ഒരോ ഇടവകയുടെയും സ്വത്തുകളുടെ അധികാരം പ്രായപൂർത്തിയായവർ ചേർന്ന് തെരഞ്ഞെടുക്കുന്ന കമ്മിറ്റിക്ക് കൈമാറണം. രൂപത തലങ്ങളിൽ സ്വത്തുകൾ പ്രത്യേക ട്രസ്റ്റുകൾ രൂപവത്കരിച്ച് ഇതിനുകീഴിൽ െകാണ്ടുവരണമെന്നും നിർേദശിച്ചിരുന്നു.
ഇത് നടപ്പാകാത്ത സാഹചര്യത്തിലാണ് പുതുതായി രൂപവത്കരിച്ച നിയമപരിഷ്കരണ കമീഷൻ വിഷയം വീണ്ടും പരിഗണിക്കുന്നത്. നിലവിൽ ഇതുസംബന്ധിച്ച നിർദേശം കമീഷനുമുന്നിലെത്തിയിട്ടുണ്ടെന്ന് ജസ്റ്റിസ് െക.ടി. തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
സീറോ മലബാർ സഭയിൽ ഭൂമി വിവാദം ഉയർന്നതോടെ ചർച്ച് ആക്ട് നടപ്പാക്കണമെന്ന ആവശ്യവുമായി കേരള കത്തോലിക നവീകരണ പ്രസ്ഥാനം അടക്കം വിവിധ സംഘടനകൾ പ്രക്ഷോഭങ്ങൾ സംഘടിപ്പിരുന്നു. ഇവർ ചേർന്ന് കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുകയും ചെയ്തു. ചർച്ച് ആക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രേട്ടറിയറ്റ് ധർണയടക്കം പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ആക്ഷൻ കൗൺസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.