ചർച്ച് ബില്ലിനെതിരെ പള്ളികളിൽ വ്യാപക പ്രതിഷേധം
text_fieldsതൊടുപുഴ/കോട്ടയം: സംസ്ഥാന നിയമ പരിഷ്കരണ കമീഷൻ സർക്കാറിനു സമർപ്പിച്ച ചർച് ച് ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ ദേവ ാലയങ്ങളിൽ പ്രതിഷേധദിനം ആചരിച്ചു.
കരിദിനാചരണവും ഒപ്പുശേഖരണവും ചർച്ച് ബില്‍ ലിെൻറ പകർപ്പ് കത്തിക്കൽ ഉൾെപ്പടെ പ്രതിഷേധ പരിപാടികളുമാണ് നടന്നത്.
ബിൽ പിൻവ ലിക്കണമെന്നാവശ്യപ്പെട്ട് ഒാർത്തഡോക്സ് സഭയുടെ കീഴിലുള്ള പള്ളികളിൽ പ്രതിേഷ ധപ്രമേയങ്ങൾ അവതരിപ്പിച്ചു. വികാരിമാരുയെും വിശ്വാസികളുടെയും ഒപ്പുകളും ശേഖരിച് ചു. ഇത് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അയക്കും.
കോട്ടയം അതിരൂപതയിലെ എല്‍ ലാ പള്ളികളിലും കുർബാനമധ്യേ കെ.സി.ബി.സിയുടെ സർക്കുലർ വായിച്ചു. വിവിധ അൽമായ സംഘടന കളുെട നേതൃത്വത്തിൽ പ്രതിഷേധയോഗങ്ങളും ചേർന്നു.
ചങ്ങനാശ്ശേരി അതിരൂപതയിലെ എല്ലാ ഇടവകകളിലും പാരിഷ് കൗൺസിൽ അംഗങ്ങൾ, സംഘടനഭാരവാഹികൾ, കൂട്ടായ്മ ലീഡർമാർ, സൺഡേ സ്കൂൾ അധ്യാപകർ എന്നിവരുടെ പ്രതിഷേധം ചേർന്നു. പാലാ രൂപതയിൽ മാതൃവേദി, പിതൃവേദി, വിൻസെൻറ് ഡിപോൾ, ലീജിയൻ ഓഫ് മേരി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കത്തോലിക്ക കോൺഗ്രസ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഞായറാഴ്ച കരിദിനമാചരിച്ചു. ക്നാനായ കത്തോലിക്ക കോൺഗ്രസും പങ്കുചേർന്നു. കാഞ്ഞിരപ്പള്ളി രൂപതയിലെ ഇടവകളിൽ കത്തോലിക്ക കോൺഗ്രസ് യൂനിറ്റുകളുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു.
പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിഷേധ യോഗങ്ങളിൽ പെങ്കടുത്തത്. കെ.സി.വൈ.എം നേതൃത്വത്തിൽ യൂനിറ്റുതലത്തിൽ പ്രതിഷേധ യോഗങ്ങൾ ചേരുകയും പ്രതിഷേധ ഇ-മെയിലുകൾ അയക്കുകയും ചെയ്തു. കോതമംഗലം, ഇടുക്കി രൂപതകളിലെ എല്ലാ പള്ളികളിലും കുർബാന മധ്യേ വിശ്വാസികൾ ചർച്ച് ബില്ലിനെതിരെ രംഗത്തുവരണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രതിഷേധ സർക്കുലർ വായിച്ചു.
മതസ്വാതന്ത്യത്തിനു വെല്ലുവിളി ഉയർത്തുന്ന വിധത്തിലാണ് സർക്കാർ പുതിയ ചർച്ച് ബില്ല് കൊണ്ടുവരാൻ തയാറെടുക്കുന്നതെന്ന് സർക്കുലർ ചൂണ്ടിക്കാട്ടി. ബില്ലിലെ എട്ടാം വകുപ്പുപ്രകാരം ചർച്ച് ൈട്രബ്യൂണൽ രൂപവത്കരിക്കുന്നതിനുള്ള നിർദേശവും ചർച്ച് ആക്ട് നടപ്പിൽ വരുത്തുന്നതിനു ചട്ടങ്ങൾ നിർമിക്കാൻ സർക്കാറിനെ അധികാരപ്പെടുത്തുന്ന പത്താം വകുപ്പും ഉൾപ്പെടെയുള്ളവ സഭയുടെ മേലുള്ള കടന്നുകയറ്റത്തിനുള്ളതാണെന്നും കുറ്റപ്പെടുത്തുന്നു.
മുഖ്യമന്ത്രി നടപ്പാക്കിെല്ലന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ബില്ലിെൻറ കരട് വെബ്സൈറ്റിൽനിന്ന് പിൻവലിക്കണമെന്നും പ്രതിഷേധ കൂട്ടായ്മകൾ ആവശ്യപ്പെട്ടു.
പിണറായിയുടെ ഉറപ്പിൽ വിശ്വാസം –മാർ ആൻഡ്രൂസ് താഴത്ത്
തൃശൂർ: ചർച്ച് ആക്ട് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രസ്താവനയിൽ വിശ്വാസമുണ്ടെന്ന് തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. ചർച്ച് ആക്ട് നടപ്പാക്കണമെന്ന ജസ്റ്റിസ് കെ.ടി.തോമസിെൻറ നിലപാടിലാണ് ആശങ്ക.
ഈ സർക്കാർ എന്തായാലും നടപ്പാക്കില്ലെന്ന് ഉറപ്പാണ്. പക്ഷേ, മാറി വരുന്ന സർക്കാറുകൾ ഇതേ നിയമം കൊണ്ടു വരുമോയെന്ന് ഭയപ്പെടുന്നുണ്ട്. 2009ല്‍ കൊണ്ടുവന്ന ചര്‍ച്ച് ബില്‍ ഇപ്പോള്‍ വീണ്ടും കൊണ്ടുവന്നത് എന്തിനാണെന്ന് മാർ ആൻഡ്രൂസ് താഴത്ത് മാധ്യമങ്ങളോട് ചോദിച്ചു.
കരട് ബില്‍ പിന്‍വലിക്കണം –ലെയ്റ്റി കൗണ്‍സില്‍
കോട്ടയം: ചര്‍ച്ച് ബില്ലിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്ന് തൃശൂരില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന മുഖവിലയ്ക്കെടുക്കണമെങ്കില്‍, നിയമപരിഷ്കരണ കമീഷന് ഇതിനോടകം പ്രസിദ്ധീകരിച്ച കരട് ചര്‍ച്ച് ബില്‍ പിന്‍വലിക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ പുച്ഛിച്ച് നിയമപരിഷ്കരണ കമീഷന് മുന്നോട്ട് നീങ്ങുന്നതും ഏഴ്, എട്ട് തീയതികളില്‍ ഇതിനായി സിറ്റിങ് നടത്തുന്നതും ശരിയായ നടപടിയല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.