സഭ തർക്ക ഓർഡിനൻസ്: സർക്കാർ നിലപാട് നിരാശാജനകമെന്ന് യാേക്കാബായ സഭ
text_fieldsകോലഞ്ചേരി: മലങ്കര സഭ തർക്കത്തിൽ ഓർഡിനൻസ് വഴി സഭക്ക് നീതി ഉറപ്പാക്കാത്ത സംസ്ഥാന സർക്കാർ നടപടി നിരാശാജനകമാണെന്ന് യാക്കോബായ സഭ സുന്നഹദോസ്. എന്നാൽ, സർക്കാറിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന സുന്നഹദോസ് യോഗം വ്യക്തമാക്കി.
നൂറ്റാണ്ട് നീണ്ട സഭ തർക്കം നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പരിഹരിക്കാൻ മുൻകൈ എടുക്കുന്നതിനെ അനുസരിച്ചാകും സഭയുടെ രാഷ്ട്രീയ നിലപാട്. ഇത് വിലപേശലല്ല. നീതിക്കും നിയമ നിർമാണത്തിനും സഹായിക്കുന്നവരെ തിരിച്ചറിഞ്ഞ് സഹായിക്കാൻ സഭക്ക് ബാധ്യതയുണ്ട്. ഈ നിലപാട് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരുന്നു. രാഷ്ട്രീയ കാര്യങ്ങൾ തീരുമാനിക്കാൻ രാഷ്ട്രീയകാര്യ സമിതിക്കും രൂപം നൽകി.
സഭയുടെ ഔദ്യോഗിക സമിതികൾ വിളിച്ച് പ്രഖ്യാപിത നിലപാടുകൾ കർശനമായി നടപ്പാക്കും. നോമ്പ് ആരംഭിച്ച സാഹചര്യത്തിൽ സമരപരിപാടികൾ നിർത്താനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.