സഭാ തർക്കം: ഇരുസഭകളും ചേർന്നെടുക്കുന്ന തീരുമാനം അംഗീകരിക്കാൻ തയാർ -പാത്രിയാർക്കീസ് ബാവ
text_fieldsമലങ്കര: യാകോബായ-ഓർത്തഡോക്സ് സഭാ തർക്കത്തിൽ ചർച്ചകൾക്ക് അനുയോജ്യമായ സമയമാണെന്ന് ആഗോള സുറിയാനി ഓർത്തഡോക്സ് സഭ മേലധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവ. ഇരുസഭകളും ചേർന്നെടുക്കുന്ന തീരുമാനം അംഗീകരിക്കാൻ തയാറാണെന്നും പാത്രിയാർക്കീസ് ബാവ വ്യക്തമാക്കി. മലങ്കര ദയറയിൽ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചർച്ച ചെയ്ത് സമാധാനപരമായ തീരുമാനം ഉണ്ടാകണമെന്നാണ് ആഗ്രഹം. വിശ്വാസികളുടെ വിശ്വാസത്തിനൊപ്പം നിന്നു കൊണ്ടുള്ള പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കേണ്ടത്. വിശ്വാസ കാര്യങ്ങളിൽ കോടതിക്ക് തീർപ്പുണ്ടാക്കാൻ കഴിയില്ല. ഭരണ, സ്വത്ത് കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കോടതിക്ക് കഴിയുമെന്നും പാത്രിയാർക്കീസ് ബാവ വ്യക്തമാക്കി.
കേരള സന്ദർശനത്തിനായി ഇന്നലെയാണ് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവ കൊച്ചയിലെത്തിയത്. സഭയുടെ പ്രാദേശിക തലവനായിരുന്ന ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നാൽപതാം ഓർമദിനത്തിന്റെ ഭാഗമായാണ് ബാവ എത്തിയത്.
തിങ്കളാഴ്ച ശ്രേഷ്ഠ ബാവയുടെ നാൽപതാം ഓർമദിനത്തോട് അനുബന്ധിച്ചുള്ള പ്രാർഥനകൾക്കും അനുസ്മരണ സമ്മേളനത്തിനും നേതൃത്വം നൽകും. തുടർന്ന് മഞ്ഞനിക്കര ദയറായിലേക്ക് പോകുന്ന അദ്ദേഹം 17ന് ഇന്ത്യയിൽ നിന്ന് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.