‘സഭയുടേത് രക്തസാക്ഷികളെ ആദരിക്കുന്ന സംസ്കാരം, പ്രസംഗം ദുർവ്യാഖ്യാനം ചെയ്തു’; പാംപ്ലാനിയുടെ പ്രസംഗത്തിൽ വിശദീകരണം
text_fieldsകണ്ണൂർ: രാഷ്ട്രീയ രക്തസാക്ഷികളുമായി ബന്ധപ്പെട്ട് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി അതിരൂപത. ബിഷപ്പിന്‍റെ പ്രസംഗത്തെ ചില തൽപരകക്ഷികൾ ദുർവ്യാഖ്യാനം ചെയ്തെന്നും രക്തസാക്ഷികളെ ആദരിക്കുന്ന സംസ്കാരമാണ് സഭയുടേതെന്നും വിശദീകരണത്തിൽ പറയുന്നു. അപരന്‍റെ നന്മയെ ലക്ഷ്യമാക്കിയുള്ള രക്തസാക്ഷിത്വങ്ങൾ രാഷ്ട്രീയത്തിലുമുണ്ട്. എന്നാൽ, ചിലർ നിക്ഷിപ്ത താൽപര്യങ്ങൾക്ക് ബലിയാടായവരാണെന്നും ഇവരെ അനുകരിക്കരുതെന്നാണ് ബിഷപ് ആഹ്വാനം ചെയ്തതെന്നും രൂപത വിശദീകരിക്കുന്നു.
കണ്ണൂർ ചെറുപുഴയിൽ കെ.സി.വൈ.എം സംഘടിപ്പിച്ച യുവജന ദിനാഘോഷ പരിപാടിയിലായിരുന്നു വിവാദപ്രസംഗം. ‘‘അപ്പോസ്തലന്മാർ സത്യത്തിനും നന്മക്കും വേണ്ടി ജീവൻ ബലിയർപ്പിച്ചവരാണ്. ഈ 12 അപ്പോസ്തലന്മാരും രക്തസാക്ഷികളായി മരിച്ചവരാണ്. രാഷ്ട്രീയക്കാരുടെ രക്തസാക്ഷികളെപ്പോലെയല്ല, അപ്പോസ്തലന്മാരുടെ രക്തസാക്ഷിത്വം. കണ്ടവനോട് അനാവശ്യമായി കലഹിക്കാൻ പോയി വെടിയേറ്റു മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ. ചിലർ പ്രകടനത്തിനിടെ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽനിന്ന് തെന്നിവീണു മരിച്ചവരാണ്’’ – എന്നിങ്ങനെയായിരുന്നു മാർ പാംപ്ലാനിയുടെ പ്രസംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.