പത്മനാഭസ്വാമി ക്ഷേത്രം: ഉത്തരവ് പിൻവലിച്ചേക്കും, പ്രതിഷേധം അവസാനിച്ചു
text_fieldsതിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രദർശനത്തിന് ചുരിദാർ ധരിക്കാമെന്ന ക്ഷേത്രം എക്സിക്യൂട്ടീവ് ഒാഫീസറുടെ ഉത്തരവ് പിൻവലിക്കാമെന്ന് ക്ഷേത്രഭരണസമിതി അധ്യക്ഷൻ നൽകിയ ഉറപ്പിൽ ഹൈന്ദവ സംഘടനകൾ പ്രതിഷേധം അവസാനിപ്പിച്ചു.
ക്ഷേത്രദർശനത്തിന് ചുരിദാറിനു മുകളിൽ മുണ്ട് ധരിക്കേണ്ടതില്ല. എന്നാൽ ജീൻസ്, ലഗ്ഗിൻസ് എന്നിവ അനുവദിക്കില്ല എന്നായിരുന്നു ഉത്തരവ്. എന്നാൽ എക്സിക്യൂട്ടീവ് ഒാഫീസറുടെ ഏകപക്ഷീയമായ നിലപാട് അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഹൈന്ദവസംഘടനകളുടെ നിലപാട്.
ചുരിദാർ ധരിച്ച് ക്ഷേത്രദർശനത്തിനെത്തിയ ഭക്തരെ പ്രതിേഷധക്കാർ തടയുകയും ചെയ്തു. ക്ഷേത്രം ഒാഫീസിൽ നടന്ന ചർച്ചയിൽ ഉത്തരവ് പിൻവലിക്കാമെന്ന് ഭരണ സമിതി അധ്യക്ഷൻ അഡ്വ. ഹരിലാൽ നൽകിയ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.
തിരുവനന്തപുരം സ്വദേശിനി റിയ ഹൈകോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് ചുരിദാർ ധരിക്കാൻ അനുവദിച്ചത്. സെപ്തംബർ 29ന് ഹരജി പരിഗണിച്ച കോടതി ഭക്തജന സംഘടനകളുമായി ആലോചിച്ച് ഉചിത തീരുമാനം കൈക്കൊള്ളാൻ എക്സിക്യുട്ടീവ് ഒാഫീസറെ ചുമതലപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.