അട്ടപ്പാടി ചീരക്കടവിൽ ഹൈകോടതി ഉത്തരവിലെ സർവേ നമ്പർ തിരുത്തട്ടേയെന്ന് സി.ഐ
text_fieldsകോഴിക്കോട്: അട്ടപ്പാടി ചീരക്കടവിലെ ഭൂമി പ്രശ്നത്തിൽ ഹൈകോടതി ഉത്തരവിലെ സർവേ നമ്പർ തിരുത്തി വാങ്ങാതെ പൊലീസ് ഇടപെടില്ലെന്ന് അഗളി സി.ഐ. ചീരക്കടവ് ഊരിൽ ഹൈകോടതി ഉത്തരവുമായി ഭൂ ഉടമയെത്തിയപ്പോഴാണ് പൊലിസ് സംരക്ഷക്ഷണത്തിനായി അവിടെ പോയത്. കോടതി ഉത്തരവിൽ സർവേ നമ്പർ 751/1 എന്നാണ് രേഖപ്പെടുത്തിയട്ടുള്ളത്.
വില്ലേജ് ഓഫിസറോട് അന്വേഷിച്ചപ്പോഴാണ് സർവേ നമ്പരിൽ തെറ്റുണ്ടെന്ന് പൊലീസിന് വ്യക്തമായത്. ഹൈകോടതിയിൽ ഉത്തരവ് ടൈപ്പ് ചെയ്തപ്പോൾ 750/1 എന്നത് 751/1 എന്ന് തെറ്റായി രേഖപ്പെടിത്തിയതാണെന്ന് ഭൂവുടസ്ഥൻ പറയുന്നത്. അത് കോടതിയിൽനിന്ന് തിരുത്തവാങ്ങണമെന്ന് അവരോട് ആവശ്യപ്പെട്ടുവെന്നും സി.ഐ മാധ്യമം ഓൺലൈനോട് പറഞ്ഞു.
ഈ മാസം മൂന്നിനാണ് പൊലീസുമായി ചീരക്കടവിലെത്തി ഭൂമിയിൽ ട്രാക്ടർ ഉപയോഗിച്ച് മണ്ണ് ഉഴുത് മറിച്ചത്. അഗളി പൊലീസ് അതിന് കാവൽ നിന്നു. കൈയേറ്റത്തെ എതിർത്തപ്പോൾ കോടതി ഉത്തരവുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. ആദിവാസികളുടെ കൈയിലുള്ള രേഖകൾ പരിശോധിച്ചശേഷം ഒറ്റപ്പാലം ആർ.ഡി.ഒക്ക് പരാതി നൽകാനാണ് അട്ടപ്പാടി തഹസിൽദാർ നിർദേശം നൽകിയത്. അതുപ്രകാരം ഭൂമിയുടെ അവകാശികളായ മണിയമ്മയും നഞ്ചിയും തഹസിർദാർക്കും ആർ.ഡി.ഒക്കും പരാതി നൽകി.
പാടവയൽ വില്ലേജിൽ 750/1 എന്ന സർവേ നമ്പരിലെ ഭൂമി വില്ലേജ് രേഖകൾ പ്രകാരം മുത്തച്ഛനായ ഗാത്ത മൂപ്പന്റേതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. മുത്തച്ഛൻ ഗാത്തമൂപ്പനും അമ്മ നഞ്ചിയും നേരത്തെ മരണപ്പെട്ടു. ഗാത്തമൂപ്പനോ അദ്ദേഹത്തിന്റെ അവകാശികളോ ഈ ഭൂമി ആർക്കും വിറ്റിട്ടില്ല. ചീരക്കടവിൽ താമസിക്കുന്ന രാമചന്ദ്രനാണ് വ്യാജ രേഖയുണ്ടാക്കി ഭൂമി കൈയേറ്റത്തിന് ശ്രമം നടത്തിയത്. രാമചന്ദ്രൻ ഹാജരാക്കുന്ന രേഖകൾ റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നിട്ടും കഴിഞ്ഞ ദിവസം പൊലീസ് എത്തി ആദിവാസികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഊരിലുള്ള എല്ലാവരുടെയും പേരിൽ കേസെടുക്കുമെന്നായിരുന്ന പൊലീസ് ഭീഷണി. വനിതാപൊലീസ് ഇല്ലാതെ പുരുഷ പൊലീസുകർ ആദിവാസി സ്ത്രീകളെ ഭീഷണിപ്പെടുത്തുന്ന ചിത്രം പുറത്തുവന്നതോടെ പൊലീസ് നടപടിക്കെതിരെ മനുഷ്യവകാശ പ്രവർത്തരും രംഗത്തുവന്നു. പൊലീസ് ഭീഷണിപ്പെടുത്തിയ വാർത്തയും വീഡിയോയും പുറത്തുവന്നതോടെയാണ് പൊലീസിന്റെ പിൻവാങ്ങൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.