Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മാപ്പ്... മനസ്സ്​...

‘മാപ്പ്... മനസ്സ്​ നഷ്​ടപ്പെടുമെന്നായപ്പോൾ പോയതാണ്’

text_fields
bookmark_border
navas-vs-fb-post
cancel

കൊച്ചി: ‘മാപ്പ്... വിഷമിപ്പിച്ചതിന്. മനസ്സ്​ നഷ്​ടപ്പെടുമെന്ന് തോന്നിയപ്പോൾ ശാന്തി തേടി ഒരു യാത്ര പോയതാണ്. ഇപ് പോൾ തിരികെ യാത്ര...’ കാണാതായ എറണാകുളം സെൻട്രൽ സി.ഐ വി.എസ്. നവാസ് ശനിയാഴ്ച രാവിലെ 10.30ഓടെ ഫേസ്ബുക്കിൽ കുറിച്ചതാണിത്​ .

കണ്ടെത്തിയെന്ന ആശ്വാസ വാർത്ത കുടുംബത്തിലും സുഹൃത്തുക്കളിലേക്കും എത്തിയ ശേഷമായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ വന്നത്. സുഹൃത്തുക്കൾക്കുമാത്രം കാണാൻ സാധിക്കുന്ന രീതിയിലായിരുന്നു ഫേസ്ബുക്ക് പോസ്​റ്റ്​. എല്ലാവരെയും വിഷമിപ്പിച്ചതിന് മാപ്പ് ചോദിക്കുന്നതോടൊപ്പം യഥാർഥ പ്രശ്നത്തിലേക്കുകൂടി വിരൽചൂണ്ടുന്ന തരത്തിലാണ് പോസ്​റ്റ്​. സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന നൂറിലധികം ആളുകളാണ് ഇതിൽ കമൻറ് ചെയ്തിരിക്കുന്നത്. രാമനാഥപുരം വരെ പോയതായിരു​െന്നന്ന് മാത്രമാണ് മാധ്യമങ്ങളോട് അദ്ദേഹം ഫോണിലൂടെ പ്രതികരിച്ചത്.

മേലുദ്യോഗസ്ഥരുടെ കടുത്ത മാനസിക പീഡനം മൂലമാണ് നവാസ് നാടുവിടാൻ കാരണമെന്ന് ഭാര്യ ആരിഫ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. എ.സി.പി പി.എസ്. സുരേഷുമായി വയർലെസിലൂടെ വാഗ്വാദമുണ്ടായശേഷമാണ് നാടുവിട്ടതെന്നും വ്യക്തമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfacebook postmalayalam newsCI Navas vseranakulam central CICI missing
News Summary - CI Navas vs writes on facebook about his missing -kerala news
Next Story