മോൻസൺ മാവുങ്കലുമായുള്ള ബന്ധം സ്ഥിരീകരിച്ച സി.ഐക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായുള്ള ബന്ധം സ്ഥിരീകരിച്ചതിെന തുടർന്ന് ചേർത്തല മുൻ സി.ഐ ശ്രീകുമാറിന് സസ്പെൻഷൻ. മോൺസണുമായി ബന്ധമുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയ സാഹചര്യത്തിൽ ശ്രീകുമാറിനെ നേരേത്ത ചേർത്തലയിൽനിന്ന് പാലക്കാട് ക്രൈംബ്രാഞ്ച് യൂനിറ്റിലേക്ക് സ്ഥലംമാറ്റിയിരുന്നു.
തുടർന്ന് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിൽ മോൻസണുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സി.ഐ കൂടിയായ ശ്രീകുമാറിനെതിരായ ആരോപണങ്ങൾ ശരിയെന്ന് കണ്ടെത്തി. ഇതിെൻറ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് പരിശോധിച്ചാണ് ശ്രീകുമാറിനെ സസ്പെൻഡ് ചെയ്ത് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത് ഉത്തരവ് പുറപ്പെടുവിച്ചത്.
തട്ടിപ്പുകേസിൽ മോൺസനെ അറസ്റ്റ് ചെയ്യുമ്പോള്‍ ചേർത്തലയിലെ വീട്ടിൽ ശ്രീകുമാർ ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. മോൻസണുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിൽ കഴിയുന്ന ഐ.ജി ജി. ലക്ഷ്മണിനൊപ്പം പാർട്ടികളിൽ സി.ഐ പങ്കെടുത്തിരുന്നതായും കണ്ടെത്തി. മോൺസെൻറ തട്ടിപ്പുകളെക്കുറിച്ച് ചേർത്തല സി.ഐയായിരുന്ന ശ്രീകുമാറിന് ധാരണയുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ശബ്ദരേഖകളും ഇതിനകം പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.