സിയാൽ: 27 ശതമാനം ലാഭവിഹിതത്തിന് അനുമതി
text_fieldsനെടുമ്പാശ്ശേരി: സർക്കാർ മേൽനോട്ടത്തിൽ വിമാനത്താവള വികസനം വിജയകരമാക്കാമെന്നതിന് സിയാൽ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കൊച്ചിൻ ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡിെൻറ (സിയാൽ) നിക്ഷേപകരുടെ 26ാം വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്പനിയുടെ ചെയർമാൻകൂടിയായ അദ്ദേഹം. സിയാലിൽ 2019-20 സാമ്പത്തികവർഷം 27 ശതമാനം ലാഭവിഹിതം നൽകാനുള്ള ഡയറക്ടർ ബോർഡിെൻറ ശിപാർശ യോഗം അംഗീകരിച്ചു.
''വിമാനത്താവള നടത്തിപ്പിൽ സ്വകാര്യകുത്തക കമ്പനികളെ കൊണ്ടുവന്നാലേ വികസനം സാധ്യമാകൂ എന്നൊരു അഭിപ്രായം ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ, സർക്കാറിെൻറ മേൽനോട്ടത്തിൽ വിമാനത്താവള നിർമാണവും വികസനവും വിജയകരമായി നടപ്പാക്കാൻ കഴിയുമെന്ന് സിയാൽ തെളിയിക്കുന്നു.
നാട്ടുകാരുടെ മണ്ണും മനസ്സും ഏറ്റെടുത്താണ് വികസന പദ്ധതികൾ നടപ്പാക്കുന്നത്. അവ സമ്പൂർണമായി സ്വകാര്യവത്കരിച്ചുകൂടാ. 2016ൽ ഈ ഡയറക്ടർ ബോർഡ് അധികാരത്തിൽ വരുമ്പോൾ സിയാലിൽ 7000 പേർ ജോലി ചെയ്തിരുന്നു.
2020 മാർച്ചിൽ അത് 12,000 പേരായി. 2000 കോടി രൂപയുടെ വികസന പദ്ധതികളാണ് നാലര വർഷത്തിനുള്ളിൽ സിയാൽ പൂർത്തിയാക്കിയത്. എന്നിട്ടും ഒരുരൂപപോലും യൂസർ ഫീസായി യാത്രക്കാരിൽനിന്ന് ഈടാക്കുന്നില്ല'' -മുഖ്യമന്ത്രി പറഞ്ഞു.
വിമാനത്താവളത്തിലെ സൗരോർജ പ്ലാൻറുകളുടെ ശേഷി 15.5ൽനിന്ന് 40 മെഗാവാട്ടായി ഉയർത്താനും കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.