സിന്തൈറ്റ് സ്ഥാപകനും സിയാൽ ഡയറക്ടറുമായ സി.വി ജേക്കബ് നിര്യാതനായി
text_fieldsകോലഞ്ചേരി: വ്യവസായ പ്രമുഖനും സിന്തൈറ്റ് സ്ഥാപകനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) ഡയറക്ടറുമായ നെച്ചൂപ്പാടത്ത് സി.വി.ജേക്കബ് (88) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ദീർഘനാളായി വിശ്രമത്തിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് മരിച്ചത്.
മുന്ന് പതിറ്റാണ്ടു മുമ്പാണ് കോലഞ്ചേരി കടയിരുപ്പ് ആസ്ഥാനമായി സിന്തൈറ്റ് കമ്പനി ആരംഭിച്ചത്. 20 തൊഴിലാളികളുമായാണ് തുടക്കം. ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി ആയിരകണക്കിന് തൊഴിലാളികളും 1500 കോടി രൂപ വിറ്റുവരവുമുള്ള വലിയ പ്രസ്ഥാനമായി മാറി. ഭാര്യ: ഏലിയാമ്മ
കമ്പനി ചുമതലക്കാരായ അജു ജേക്കബ്, വിജു ജേക്കബ് എന്നിവരടക്കം നാലു മക്കളുണ്ട്. സ്പൈസസ് ബോർഡ് മുൻ വൈസ് ചെയർമാനായ ഇദ്ദേഹം രാഷ്ട്രപതിയുടെ ഉദ്യോഗ പത്ര അവാർഡിനർഹനായിട്ടുണ്ട്. ഓർത്തഡോക്സ് സഭാ മുൻ മാനേജിംഗ് കമ്മിറ്റിയംഗമായിരുന്നു. സംസ്കാരം പിന്നീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.