ഘാന വിമാനത്താവളങ്ങളിൽ സൗരോർജ വൈദ്യുതി: സിയാൽ ധാരണപത്രം ഒപ്പിട്ടു
text_fieldsനെടുമ്പാശ്ശേരി: പശ്ചിമാഫ്രിക്കൻ രാജ്യമായ ഘാനയിലെ മൂന്ന് വിമാനത്താവളത്തിൽ സൗരോർജ പ്ലാൻറ് സ്ഥാപിക്കുന്ന പദ്ധതിക്ക് ഘാന എയർപോർട്ട് അതോറിറ്റിയുടെ കൺസൽട്ടൻറും കൊച്ചി ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡും (സിയാൽ) ധാരണപത്രം ഒപ്പുെവച്ചു. കൊച്ചി വിമാനത്താവളംപോലെ സമ്പൂർണ സൗരോർജത്താൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങൾ ഘാനയിൽ വികസിപ്പിക്കുകയാണ് ലക്ഷ്യം.
സാങ്കേതികസഹകരണം ആവശ്യപ്പെട്ട് ഘാനയുടെ ഇന്ത്യൻ ഹൈകമീഷണർ മൈക്കേൽ ആരൺ നോർട്ടൻ ഒഖാന ജൂനിയർ സിയാലിലെത്തി മാനേജിങ് ഡയറക്ടർ വി.ജെ. കുര്യനുമായി ചർച്ച നടത്തിയിരുന്നു. ഘാന തലസ്ഥാനമായ ആക്രയിലെ കൊട്ടോക, കുമാസി, നവ്രോംഗോ വിമാനത്താവളങ്ങളിൽ സൗരോർജ പാനൽ സ്ഥാപിക്കാൻ സിയാൽ സാങ്കേതികസഹകരണം നൽകും. കൊട്ടോകയിലെ സൗരോർജ പദ്ധതി ഉടൻ തുടങ്ങും.
ആറ് മെഗാവാട്ട് ശേഷിയുള്ള പ്ലാൻറുകളാണ് സ്ഥാപിക്കുക. ഒന്നര മെഗാവാട്ടോളം കാർ പാർക്കിങ്ങിെൻറ മുകളിെല പാനലുകളിൽനിന്ന് ലഭിക്കുന്ന വിധത്തിലാണ് പദ്ധതി. പരിസ്ഥിതിസൗഹൃദവും പാരമ്പര്യേതരവുമായ ഉൗർേജാൽപാദന രീതികൾക്ക് ലോകമാകെ പ്രചാരം സിദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ രംഗത്ത് കൺസൽട്ടൻസി സേവനത്തിലേക്ക് സിയാൽ കാൽെവക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ പറഞ്ഞു. മേൽക്കൂരയിൽ സൗരോർജ പാനൽ ഉള്ള കാർപോർട്ട് ഉൾപ്പെടെ എട്ട് പ്ലാൻറാണ് സിയാലിൽ ഇപ്പോഴുള്ളത്. 30 മെഗാവാട്ടാണ് മൊത്തം ശേഷി. േമേയാടെ ഇത് 40 മെഗാവാട്ടായി ഉയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.