സിയാലിെൻറ സഹായത്തോടെ ഉൾനാടൻ ജലപാത വികസനം 2020ൽ പൂർത്തിയാക്കും –മുഖ്യമന്ത്രി
text_fieldsകൊച്ചി: സമ്പൂർണ ഉൾനാടൻ ജലപാത വികസനം കൊച്ചിൻ ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡിെൻറ (സിയാൽ) സഹായത്തോടെ 2020ൽ പൂർത്തിയാക്കുമെന്ന് കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ. സിയാൽ ഒാഹരി ഉടമകളുടെ 23ാം വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവളം മുതൽ കാസർകോട് വരെ ഉൾനാടൻ ജലപാത വികസിപ്പിക്കാൻ ലക്ഷ്യമിട്ട് സർക്കാറും സിയാലും ചേർന്ന് പ്രത്യേക കമ്പനി രൂപവത്കരിക്കും. 49 ശതമാനം വീതം ഓഹരികൾ സർക്കാറും സിയാലും വഹിക്കും. ചെറുകിട നിക്ഷേപകർക്ക് രണ്ടുശതമാനം അനുവദിക്കും. പ്രധാന ടൂറിസം, വാണിജ്യ കേന്ദ്രങ്ങളിൽ ബോട്ട്ജെട്ടികൾ, ഹോട്ടലുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ തുടങ്ങിയവ നിർമിക്കും. ടൂറിസം പാക്കേജുകൾ ഏറ്റെടുത്ത് നടത്താനും ഉദ്ദേശ്യമുണ്ട്. വിനോദസഞ്ചാര മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് പദ്ധതി സഹായകമാകും.
സിയാൽ ഓഹരിയുടമകൾക്ക് 2016-17 സാമ്പത്തിക വർഷം 25 ശതമാനം ലാഭവിഹിതം നൽകാനുള്ള ഡയറക്ടർ ബോർഡ് ശിപാർശ യോഗം അംഗീകരിച്ചു. 2003--04 സാമ്പത്തികവർഷം മുതൽ മുടങ്ങാതെ ലാഭവിഹിതം നൽകുന്നു. ഇത്തവണ കൂടിയാകുമ്പോൾ 203 ശതമാനം ലാഭവിഹിതം ഓഹരിയുടമകൾക്ക് ലഭിക്കുമെന്നും -മുഖ്യമന്ത്രി പറഞ്ഞു. സിയാൽ ഡയറക്ടർമാരായ മന്ത്രി വി.എസ്. സുനിൽകുമാർ, മാത്യു ടി. തോമസ്, എം.എ. യൂസുഫലി, എൻ.വി. ജോർജ്, ഇ.എം. ബാബു, കെ. റോയ് പോൾ, എ.കെ. രമണി, മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ, കമ്പനി സെക്രട്ടറി സജി കെ. ജോർജ്, ചീഫ് ഫിനാഷ്യൽ ഓഫിസർ സുനിൽ ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.
സിയാലിന് 669 കോടി വരുമാനം; ലാഭം 179 കോടി
കൊച്ചി: 2016-17 സാമ്പത്തിക വർഷം കൊച്ചി വിമാനത്താവള കമ്പനിക്ക് (സിയാൽ) അഭിമാനാർഹമായ നേട്ടം. സിയാലും ഉപകമ്പനിയായ കൊച്ചിൻ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയിൽ സർവിസ് ലിമിറ്റഡും ചേർന്ന് 669.09 കോടി രൂപ മൊത്ത വരുമാനം നേടി. 179.45 കോടിയാണ് സിയാലിെൻറ ലാഭം. 89.4 ലക്ഷം യാത്രക്കാർ വിമാനത്താവളത്തിലൂടെ കടന്നുപോയി.
മുൻവർഷത്തെ അപേക്ഷിച്ച് മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ 15.06 ശതമാനവും ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 25.99 ശതമാനവും വളർച്ചയുണ്ടെന്നും കമ്പനി ചെയർമാനായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം പുതിയ രാജ്യാന്തര ടെർമിനൽ പ്രവർത്തനം തുടങ്ങി. ദേശീയപാതയിൽനിന്നുള്ള 4.3 കി.മീ. റോഡ് നാലുവരിയാക്കി. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായി മാറിയ സിയാലിെൻറ സൗരോർജ സ്ഥാപിത ശേഷി 23.2 മെഗാവാട്ടായി വർധിപ്പിച്ചു. വിമാനത്താവളത്തിെൻറ തെക്കുഭാഗെത്ത കനാലിെൻറ മുകളിൽ 5.9 മെഗാവാട്ട് ശേഷിയുള്ള പ്ലാൻറിെൻറ നിർമാണം പുരോഗമിക്കുന്നു. പ്ലാൻറിെൻറ മൊത്തം ശേഷി 40 മെഗാവാട്ടായി ഉയർത്തുകയാണ് ലക്ഷ്യം.
7500 പേർ വിമാനത്താവളത്തിൽ ജോലി ചെയ്യുന്നു. അനുബന്ധ മേഖലകളിലായി പതിനായിരത്തിലധികം ജോലിക്കാരുണ്ട്. സിയാൽ സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിൽദാതാക്കളിൽ ഒന്നായി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.